Wednesday May 24, 2017
Latest Updates

നഷ്ടം സഹിച്ച് സര്‍വീസ് തുടരാനാവില്ലെന്ന് കമ്പനികള്‍,അയര്‍ലണ്ടില്‍ വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയം വീണ്ടും വര്‍ദ്ധിപ്പിക്കുന്നു 

നഷ്ടം സഹിച്ച് സര്‍വീസ് തുടരാനാവില്ലെന്ന് കമ്പനികള്‍,അയര്‍ലണ്ടില്‍ വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയം വീണ്ടും വര്‍ദ്ധിപ്പിക്കുന്നു 

ഡബ്ലിന്‍:അയര്‍ലണ്ടിലെ വാഹന ഉടമകളുടെ വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വീണ്ടും ശരാശരി 100 യൂറോ വരെ വര്‍ധിക്കുമെന്ന സൂചന. പ്രമുഖ കമ്പനിയായ എഫ് ഡി ബി ഇന്‍ഷുറന്‍സാണ് ഇന്നലെ ഇത് സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇതേ വരെ 21 ശതമാനത്തോളം വര്‍ദ്ധനവ് വരുത്തിയതിനു ശേഷം വീണ്ടും 10 ശതമാനം വര്‍ദ്ധനവുണ്ടാവുമെന്ന വാര്‍ത്ത വാഹന ഉടമകളെ നിരാശയിലാഴ്ത്തി.

ഇന്നലെ ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ടതോടെ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ഷുറന്‌സ് കമ്പനികള്‍ കൂടുതല്‍ മോശപ്പെട്ട സ്ഥിതിയിലെത്തി.ഒരു വര്‍ഷത്തിനിടയില്‍ എഫ് ഡി ബി യുടെ ഷെയര്‍ വില പകുതിയായി കുറഞ്ഞു.96.4 മില്യന്‍ യൂറോ നഷ്ട്ടമാണ് കമ്പനിയ്ക്ക് കഴിഞ്ഞ വര്‍ഷം ഉണ്ടായതത്രേ.നഷ്ട്ടം സഹിച്ചു സര്‍വീസ് തുടരാനാവില്ലെന്നാണ് കമ്പനിയുടെ നിലപാട്.

ഒരു വര്‍ഷം മുമ്പ് 300 യൂറോയ്ക്കും 400 യൂറോയ്ക്കും ഇടയ്ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചു കൊണ്ടിരുന്ന സ്ഥാനത്ത് നിരക്ക് വര്‍ധനയോടെ 500 മുതല്‍ 650 യൂറോ വരെ അടയ്‌ക്കേണ്ടി വരും. പ്രീമിയം നിരക്കിലെ 10 ശതമാനം വര്‍ധനവ് പോലും വാര്‍ഷിക നിരക്കില്‍ വലിയ വര്‍ധനവ് വരുത്തും. പത്ത് ശതമാനം നിരക്ക് വര്‍ധിച്ചാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ 44 മുതല്‍ 55 യൂറോയുടെ വരെ വര്‍ധന ഉണ്ടാകും. 

ഇന്ധന വിലയിലെ കുറവിനെ തുടര്‍ന്ന് ലാഭം ലഭിക്കുന്ന പണം മുഴുവന്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവിലൂടെ വാഹന ഉടമകള്‍ക്ക് നഷ്ടപ്പെടുന്ന അവസ്ഥയിലാണിപ്പോള്‍ .എ എ ഇന്ഷുറന്‌സ് അടക്കമുള്ള അയര്‍ലണ്ടിലെ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും പ്രീമിയം വര്‍ദ്ധനവ് ഇനിയും ഉണ്ടാവുമെന്ന് വെളിപ്പെടുത്തിക്കഴിഞ്ഞു.

Scroll To Top