Tuesday December 06, 2016
Latest Updates

വാഹന ഇന്‍ഷ്വറസ് പ്രീമിയം വര്‍ദ്ധനവ് തുടരുമെന്ന് വിദഗ്ദര്‍, കമ്പനികളുടെ മത്സരം പ്രതിസന്ധിക്ക് കാരണമെന്ന് പഠനം 

വാഹന ഇന്‍ഷ്വറസ് പ്രീമിയം വര്‍ദ്ധനവ് തുടരുമെന്ന് വിദഗ്ദര്‍, കമ്പനികളുടെ മത്സരം പ്രതിസന്ധിക്ക് കാരണമെന്ന് പഠനം 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ നിരക്കുവര്‍ദ്ധനവ് ഉണ്ടാകുന്ന സേവനവിഭാഗമായി വാഹന ഇന്‍ഷൂറന്‍സ് മേഖല മാറുന്നതായി കണ്ടെത്തല്‍. വാഹന ഇന്‍ഷൂറന്‍സ് നിരക്കുകളിലെ വര്‍ദ്ധനവ് ഈ വര്‍ഷം ഉടനീളം തുടരാന്‍ തന്നെയാണ് സാധ്യതയെന്ന് വിദ്ഗ്ധര്‍ അഭിപ്രായപ്പെടുന്നു.. ഈ വര്‍ഷം മെയ് മാസം വരെ പ്രീമിയത്തില്‍ 16.3 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി എന്ന സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കണക്കുകളോട് പ്രതികരിക്കവേയാണ് പരാമര്‍ശം.

ഒരു കൊല്ലം മുമ്പ് 500 യൂറോ മാത്രം അടച്ചു വന്നിരുന്ന ഉപഭോക്താവ് ശരാശരി 82 യൂറോ വരെ കൂടുതല്‍ അടയ്‌ക്കേണ്ട അവസ്ഥ ഉണ്ടായിരിക്കുകയാണ്.ഈ വര്‍ഷം ഇനിയും വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്നാണ് ഐറിഷ് ബ്രോക്കേഴ്‌സ് അസോസിയേഷനിലെ ബ്രയാന്‍ മക്‌നീല്‍സ് മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്‍ഷുറന്‍സ് രംഗത്തു നിലനില്‍ക്കുന്ന മത്സരം മൂലം കമ്പനികള്‍ പ്രീമിയങ്ങള്‍ വില കുറച്ചു നല്‍കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇന്‍ഷൂറന്‍സ് രംഗത്ത് കമ്പനികളുടെ സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ട് സെന്‍ട്രല്‍ ബാങ്ക് നടപ്പാക്കുന്ന സൂക്ഷ്മ പരിശോധനകളും പ്രീമിയം നിരക്കുകളിലെവര്‍ദ്ധനവിനു കാരണമാവുമെന്ന് ഗുഡ്‌ബോഡി സ്റ്റോക്ക് ബ്രോക്കേഴ്‌സിലെ ഈമന്‍ ഹ്യൂസ് അഭിപ്രായപ്പെട്ടു. കടുത്ത മത്സരം മൂലം കമ്പനികള്‍ പ്രീമിയം നിരക്കുകളില്‍ കുറവു വരുത്തിയത് പല കമ്പനികളുടേയും ലാഭ വിഹിതത്തില്‍ ഇടിവു വരാന്‍ കാരണമായിരുന്നു

Scroll To Top