Sunday December 11, 2016
Latest Updates

ശ്രദ്ധിക്കുക; നിങ്ങളുടെ കാര്‍ ഹാക്കര്‍മാര്‍ തട്ടിയെടുത്തേക്കാം!

ശ്രദ്ധിക്കുക; നിങ്ങളുടെ കാര്‍ ഹാക്കര്‍മാര്‍ തട്ടിയെടുത്തേക്കാം!

ലോക്ക് ചെയ്താലും, കാര്‍ തട്ടിയെടുക്കുന്ന വിദ്യയുമായി ഹാക്കര്‍മാര്‍ ഇറങ്ങിയിരിക്കുന്നതായി മുന്നറിയിപ്പ്. ബിര്‍മിങ്ഹാം യൂണിവേഴ്സിറ്റിയിലെ വിദഗ്ദ്ധരാണ് പുതിയ തട്ടിപ്പു രീതിയെപ്പറ്റി കാര്‍ ഉടമകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത്. അണ്‍ലോക്ക് ചെയ്യപ്പെട്ട കാറുകള്‍ക്ക് അടുത്ത് വന്ന ശേഷം, കീയിലെ പ്രോഗ്രാമിങ്ങിന്റെ കോപ്പി എടുക്കുകയാണ് ഹാക്കര്‍മാര്‍ ചെയ്യുന്നത്. 1995 മുതല്‍ 2016 വരെ ഇറങ്ങിയ ഫോക്സ്വാഗണ്‍, സിയറ്റ്, സ്‌കോഡ, ഓഡി എന്നീ കാറുകളെല്ലാം ഇത്തരം ഭീഷണിയുടെ നിഴലിലാണ്.

അതേസമയം MQB പ്ലാറ്റ്ഫോമില്‍ നിര്‍മ്മിതമായ കാറുകള്‍ ഇത്തരത്തില്‍ ഹാക്ക് ചെയ്യാന്‍ സാധിക്കില്ല എന്നും വിദ്ഗദ്ധര്‍ പറയുന്നു. എംകെ 7 ഫോക്സ്വാഗണ്‍ ഗോള്‍ഫ്, 8എസ് ഓഡി ടിടി, ടിപ്പ് 5ജെ സിയറ്റ് ലിയോണ്‍ എന്നീ കാറുകള്‍ MQB പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സുരക്ഷയ്ക്കു വേണ്ട കാര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെങ്കിലും 100% സുരക്ഷ ഉറപ്പു തരാന്‍ കഴിയില്ലെന്ന് ഫോക്സ്വാഗണ്‍ കമ്മ്യൂണിക്കേഷന്‍സ് തലവന്‍ പാഡി കോമിന്‍ വ്യക്തമാക്കി. പുത്തന്‍ സാങ്കേതിക വിദ്യകളും, ഉപകരണങ്ങളുമാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Scroll To Top