Tuesday December 06, 2016
Latest Updates

മോഷ്ടിച്ച കാര്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് !

മോഷ്ടിച്ച കാര്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് !

ഡബ്ലിന്‍:മോഷ്ടിച്ച കാര്‍, നമ്പര്‍ പ്ലേറ്റ് മാറ്റി ഓണ്‍ലൈനില്‍ വില്‍ക്കാന്‍ ശ്രമിച്ചയാള്‍ ഗാര്‍ഡയുടെ പിടിയില്‍. ഓപ്പറേഷന്‍ തോര്‍ എന്ന് പേരിട്ടിരിക്കുന്ന ഗാര്‍ഡ ഓപ്പറേഷന്റെ ഭാഗമായി ഡബ്ലിന്‍ കൗണ്ടിയിലെ റഷില്‍ നിന്നാണ് ഗാര്‍ഡ സംഘം മോഷ്ടിച്ച വോള്‍വോ കാര്‍ പിടിച്ചെടുത്തത്. മോഷ്ടാവ് പോലീസ് കസ്റ്റഡിയിലാണ്.

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നവര്‍ കാര്‍ നിയമപരമായിത്തന്നെയുള്ളതാണെന്ന് പരിശോധിച്ച ശേഷം മാത്രമേ വാങ്ങാവൂ എന്ന് ഗാര്‍ഡ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വില്‍ക്കുന്നയാളുടെ സ്വകാര്യസ്ഥലത്ത് പോകാതെ പൊതുഇടത്തില്‍ വച്ച് അവരെ കാണുന്നതാണ് നല്ലതെന്നും ഗാര്‍ഡ പറയുന്നു. വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ അടക്കമുള്ള രേഖകള്‍ ശരിയാണോ എന്ന് പരിശോധിക്കണം.കാറിന് രണ്ട് താക്കോലുകള്‍ ഇല്ലാതിരിക്കുന്നത് മോഷണത്തിന്റെ ലക്ഷണമാകാമെന്നും ഗാര്‍ഡ മുന്നറിയിപ്പു നല്‍കുന്നുണ്ട്. കാണാമെന്നു പറഞ്ഞ സ്ഥലം അവസാന നിമിഷം മാറ്റിയാണ് ഇവര്‍ തട്ടിപ്പിന് ഒരുമ്പെടുന്നത് എന്നും ഗാര്‍ഡ മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്

Scroll To Top