Wednesday May 23, 2018
Latest Updates

ലേണേഴ്സ് ലൈസന്‍സ് മാത്രമെടുത്ത് വാഹനമോടിച്ച 3,173 പേര്‍ പിടിയില്‍,പരിശോധന തുടരും

ലേണേഴ്സ് ലൈസന്‍സ് മാത്രമെടുത്ത് വാഹനമോടിച്ച 3,173 പേര്‍ പിടിയില്‍,പരിശോധന തുടരും

ഡബ്ലിന്‍:ലൈസന്‍സ് ഉള്ള ഒരാളെ കൂടെ ഇരുത്താതെ, ലേണേഴ്സ് ലൈസന്‍സ് മാത്രമുപയോഗിച്ച് വാഹനമോടിച്ച 3,173 പേരെ 2015ല്‍ പിടികൂടിയതായി റോഡ് സേഫ്റ്റി അതോറിറ്റിയുടെ (ആര്‍എസ്എ) റിപ്പോര്‍ട്ട്. 2014 ഡിസംബറില്‍ നടപ്പിലാക്കിയ നിയമപ്രകാരം ഇവര്‍ക്ക് ഒരു പെനാല്‍റ്റി പോയിന്റ് നഷ്ടമാകും. 28 ദിവസത്തിനുള്ളില്‍ 80 യൂറോ പിഴയും ഒടുക്കണം.ഇതേ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുമെന്നു ഗാര്‍ഡയുടെ അറിയിപ്പില്‍ വ്യക്തമാക്കി.

തെറ്റായ പാതയിലൂടെ വാഹനമോടിച്ചതിന് 50 ഡ്രൈവര്‍മാരാണ് 2015ല്‍ പിടികൂടിയതെന്നും ആര്‍എസ്എ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗാര്‍ഡ കൈകാണിച്ച് നിര്‍ത്താതെ പോയതിന് 332 പേരെയും പിടികൂടി.

അമിതവേഗതയില്‍ വാഹനമോടിച്ചതിനാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്. 2015ല്‍ 572,582 പേരാണ് ഇത്തരത്തില്‍ പിടിയിലായത്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചവരാണ് രണ്ടാം സ്ഥാനത്ത്- 81,832 പേര്‍.

2015ല്‍ വിവിധ റോഡപകടങ്ങളിലായി 166 പേരാണ് അയര്‍ലണ്ടില്‍ മരിച്ചതെന്ന് ആര്‍എസ്എ റിപ്പോര്‍ട്ട് പറയുന്നു.

Scroll To Top