Monday December 05, 2016
Latest Updates

100 സിനിമകളില്‍ അഭിനയിച്ചാലും തനിക്ക് മോഹന്‍ലാലാവാന്‍ കഴിയില്ലെന്ന് നിവിന്‍ പോളി

100 സിനിമകളില്‍ അഭിനയിച്ചാലും തനിക്ക് മോഹന്‍ലാലാവാന്‍ കഴിയില്ലെന്ന് നിവിന്‍ പോളി

100 സിനിമകളില്‍ അഭിനയിച്ചാലും മോഹന്‍ലാല്‍ എന്ന മഹാനടന്റെ നിഴലില്‍ നില്‍ക്കാനുള്ള യോഗ്യത പോലും തനിക്ക് ഉണ്ടാവില്ലെന്ന് നിവിന്‍ പോളി. മലയാളത്തിലെ അടുത്ത സൂപ്പര്‍ സ്റ്റാറായി മാറിയ നിവിന്‍ മോഹന്‍ലാലിനൊപ്പം പ്രതിഫലം ഉയര്‍ത്തിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു നിവിന്‍.

ആരാധകരും മാധ്യമങ്ങളും എന്തുതന്നെ പറഞ്ഞാലും താന്‍ എന്തു നേടിയെന്ന് വ്യക്തമായ ബോധ്യമുണ്ടെന്നും നിവിന്‍ പറഞ്ഞു. മോഹന്‍ലാലുമായി താരതമ്യം ചെയ്യപ്പെടേണ്ട നിലയില്‍ താനെത്തിയിട്ടില്ല. വിവരമുള്ളവരാരും ഇങ്ങനെ ചിന്തിക്കുക പോലുമില്ലെന്നും ഇത്തരം താരതമ്യപ്പെടുത്തലുകള്‍ തന്നെ അലോസരപ്പെടുത്തുകയാണെന്നും നിവിന്‍ പറയുന്നു.

ഞാന്‍ രണ്ടു കോടി പ്രതിഫലം വാങ്ങുന്നെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണ്. അത് സാധ്യമല്ലെന്ന് മലയാള സിനിമയെ കുറിച്ച് അറിയാവുന്ന എല്ലാവര്‍ക്കും ബോധ്യമുണ്ട്. ഇത്തരം വാര്‍ത്തകള്‍ പ്രതികരണമര്‍ഹിക്കുന്നില്ല. മലയാളത്തിലെ ചെറിയ ഇന്‍ഡസ്ട്രിയില്‍ അത്രയും വലിയ പ്രതിഫലം വാങ്ങല്‍ സാധ്യമല്ല. അതൊക്കെ ചില മാധ്യമങ്ങള്‍ അവരവരുടെ പബ്ലിസിറ്റിക്ക് വേണ്ടി മാത്രം സൃഷ്ടിക്കുന്ന വാര്‍ത്തകളാണ്. തന്റെ വിജയത്തിന് പിന്നില്‍ സുഹൃത്തുക്കളാണെന്നും, ഇവരില്‍ തന്നെ പ്രധാനി വിനീത് ശ്രീനിവാസനാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി നിവിന്‍ പറയുന്നു

 

Scroll To Top