Sunday December 04, 2016
Latest Updates

ഇന്ത്യയില്‍ നിന്നും 100 രക്തസാക്ഷികളെ വിശുദ്ധ പദവിയിലേക്കുയര്‍ത്താനുള്ള നടപടികള്‍ കത്തോലിക്കാ സഭ ആരംഭിച്ചു

ഇന്ത്യയില്‍ നിന്നും 100 രക്തസാക്ഷികളെ വിശുദ്ധ പദവിയിലേക്കുയര്‍ത്താനുള്ള നടപടികള്‍ കത്തോലിക്കാ സഭ ആരംഭിച്ചു

മുംബൈ :2008 ല്‍ ഒറീസ്സയിലെ കാണ്ഡമാലില്‍ ഉണ്ടായ വ്യാപകമായ മതപീഡനത്തില്‍ ജീവന്‍ നഷ്ടമായ നൂറോളം ക്രൈസ്തവരെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ കത്തോലിക്കാ സഭ ആരംഭിച്ചു.
ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്രയധികം പേരെ ഒന്നിച്ച് വിശുദ്ധപദവിയിലേയക്കുയര്‍ത്താനുള്ള നടപടി ക്രമങ്ങള്‍ സഭ ആരംഭിക്കുന്നത്. 

അതിക്രൂരമായ പീഡനത്തിനു വിധേയമായിട്ടും വിശ്വാസം കൈവിടാതെ സഭയോട് ചേര്‍ന്ന് നിന്ന ഇവര്‍ കാണ്ഡമാല്‍ രക്തസാക്ഷികള്‍ എന്നാവും അവര്‍ അറിയപ്പെടുക. മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഗ്രേഷ്യസ് ആണ് നാമകരണ നടപടികള്‍ക്ക് അനുമതി നല്‍കി നടപടികള്‍ ആരംഭിച്ചത്

സ്വാമി ലക്ഷ്മണാനന്ദ എന്ന ഒരു വൈഷ്ണവ ഹിന്ദു പരിഷത്ത് നേതാവിന്റെ കൊലപാതകത്തോടെയാണ് ഒറിസയില്‍ 2008 ലെ കലാപം ആരംഭിച്ചത്.ക്രൈസ്തവരാണ് കൊലപാതകത്തിന് ഉത്തരാവാദികളെന്നാരോപിച്ച് ഇവര്‍ പ്രദേശത്തെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.

ഹിന്ദു മതത്തിലേക്ക് മതപരിവര്‍ത്തനത്തിനു തയ്യാറാകാതിരുന്ന നൂറോളം ക്രിസ്ത്യാനികള്‍ക്ക് ജീവന്‍ നഷ്ടമായി. 56000 പേര്‍ക്ക് ഭവനം വിട്ടിറങ്ങേണ്ടി വന്നു. 6500 വീടുകളും 395 പള്ളികളും നശിപ്പിക്കപ്പെട്ടു. ഇപ്പോഴും ഈ മേഖലയിലെ ക്രൈസ്തവര്‍ സംഘര്‍ഷത്തിലാണ് 
















Scroll To Top