Saturday November 18, 2017
Latest Updates

മരുന്നിനായി കഞ്ചാവ് ഉപയോഗിക്കാന്‍ അയര്‍ലണ്ടിലും ലൈസന്‍സ് നല്‍കുന്നത് പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി

മരുന്നിനായി കഞ്ചാവ് ഉപയോഗിക്കാന്‍ അയര്‍ലണ്ടിലും ലൈസന്‍സ് നല്‍കുന്നത് പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി

ഡബ്ലിന്‍:നിലവില്‍ നിരോധിക്കപ്പെട്ടിട്ടുള്ള കഞ്ചാവില്‍ നിന്നുണ്ടാക്കുന്ന മരുന്നുകള്‍ക്ക് അയര്‍ലണ്ടില്‍ ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് ആരോഗ്യമന്ത്രി സിമോണ്‍ ഹാരിസ്. കോര്‍ക്ക് സ്വദേശിനിയായ വേര ട്വോമി കഴിഞ്ഞ ദിവസം ഈ ആവശ്യമുന്നയിച്ച് ഡബ്ലിനിലേയ്ക്ക് 500ഓളം കിലോമീറ്ററുകള്‍ കാല്‍നടയായി യാത്ര ചെയ്ത് പ്രതിഷേധം ആരംഭിച്ചിരുന്നു. ഗുരുതരമായ ചുഴലിദീനമുള്ള തന്റെ 6 വയസ്സുകാരിയായ മകള്‍ക്ക് കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്ന് മാത്രമാണ് ഇനി ഏക പോംവഴി എന്നതിനാലാണ് വേര ഈ പ്രതിഷേധ മാര്‍ഗ്ഗം സ്വീകരിച്ചത്. അയര്‍ലണ്ടില്‍ ഈ മരുന്നിന് അംഗീകാരം നല്‍കുക എന്നതാണ് ഇവരുടെ ആവശ്യം.

ദ്രവ രൂപത്തിലുള്ള കഞ്ചാവ് മരുന്നിന് ഡ്രാവെറ്റ്സ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഈ അസുഖം 80 ശതമാനത്തോളം ഭേദമാക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ അയര്‍ലണ്ട് അടക്കമുള്ള ഇയു രാജ്യങ്ങളില്‍ ഇതിന് അംഗീകാരമില്ല.

വേര കഴിഞ്ഞ ദിവസം ആരംഭിച്ച പ്രതിഷേധ യാത്ര 20 മൈല്‍ പിന്നിട്ട് മാലോയില്‍ എത്തിയപ്പോഴാണ് മന്ത്രി മരുന്നിന് അംഗീകാരം നല്‍കുന്നത് പരിഗണിക്കാമെന്ന് വേരയെ ഫോണില്‍ വിളിച്ച് ഉറപ്പുനല്‍കിയത്.വേരയുമായി ഔദ്യോഗികമായി കൂടിക്കാഴ്ചയും മന്ത്രി ഹാരിസ് നടത്തും.

Scroll To Top