Wednesday December 07, 2016
Latest Updates

ഗാര്‍ഡ നോക്കി നിന്നു; കനേഡിയന്‍ അംബാസിഡര്‍ താരമായി

ഗാര്‍ഡ നോക്കി നിന്നു; കനേഡിയന്‍ അംബാസിഡര്‍ താരമായി

ഡബ്ലിന്‍: 1916 റൈസിങ്ങില്‍ കൊല്ലപ്പെട്ട ബ്രിട്ടിഷ് സൈവികരുടെ ഓര്‍മ്മ പുതുക്കാനായി ഇന്നലെ ഡബ്ലിനിലെ ഗ്രേഞ്ച്‌ഗോര്‍മന്‍ മിലിട്ടറി സെമിത്തേരിയില്‍ നടത്തിയ ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍. ചടങ്ങിനിടെ ‘ജസ്റ്റിസ് ഫോര്‍ ക്രെയ്ഗവന്‍ ടൂ’ എന്ന് ടീഷര്‍ട്ടില്‍ എഴുതിയ ഒരു പ്രതിഷേധക്കാരന്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

ചടങ്ങില്‍ പുഷ്പചക്രമര്‍പ്പിക്കുന്നതിനിടെ ‘ഇത് അപമാനിക്കലാണ്’ എന്ന് അലറിക്കൊണ്ട് ഇയാള്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. സംഭവം ഗാര്‍ഡയടക്കമുള്ളവര്‍ നോക്കി നില്‍ക്കേ,ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കനേഡിയന്‍ അമ്പാസിഡറായ കെവിന്‍ വിക്കേഴ്‌സ് പ്രതിഷേധക്കാരനെ ബലം പ്രയോഗിച്ച് സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു. മന്ത്രിമാരും ടിഡിമാരുമടക്കം നിവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനുണ്ടായിരുന്നു.

ഇതിനുമുമ്പും തന്റെ ധീരത വിക്കേഴ്‌സ് പുറത്തെടുത്തിട്ടുണ്ട്. 2014ല്‍ ഒട്ടാവയിലെ കനേഡിയന്‍ ഹൗസ് ഓഫ് കോമണ്‍സില്‍ ഒരു പട്ടാളക്കാരനെ വെടിവച്ച് കൊലപ്പെടുത്തിയ ഗണ്‍മാന്‍ മൈക്കല്‍ സെഹാഫ് ബിബിയുവിനെ വിക്കേഴ്‌സ് വെടിവച്ച് വീഴ്ത്തുകയുണ്ടായി. മുന്‍പ് സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് വിക്കേഴ്‌സ്.

40കാരനായ പ്രതിഷേധക്കാരനെ പിന്നീട് ഗാര്‍ഡ അറസ്റ്റ് ചെയ്തുനീക്കി.

Scroll To Top