Thursday July 27, 2017
Latest Updates

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡിയു,ചൊവ്വാഴ്ച അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തും 

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡിയു,ചൊവ്വാഴ്ച അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തും 

ഡബ്ലിന്‍ : കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡിയു അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നു. പ്രസിഡണ്ട് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സിനെയും പ്രധാനമന്ത്രി ലിയോ വരദ്കറെയും സന്ദര്‍ശിക്കുന്ന കാനേഡിയന്‍ പ്രധാനമന്ത്രി ഏതാനം പൊതുപരിപാടികളിലും പങ്കെടുക്കും.

. അടുത്ത ചൊവ്വാഴ്ചയാണ് ഇദ്ദേഹത്തിന്റെ ഐറീഷ് സന്ദര്‍ശനം..മുന്‍ പ്രധാനമന്ത്രി എണ്‍ഡ കെന്നി കഴിഞ്ഞ മാസം കാനഡ സന്ദര്‍ശിച്ചിരുന്നു അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.നിരവധി അയര്‍ലണ്ടുകാര്‍ കാനഡയില്‍ ജോലിയിലും അല്ലാതെയുമായി കഴിയുന്നുണ്ട്.അതിനാല്‍ ഈ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ‘യുവ താരങ്ങള്‍’ എന്ന നിലയില്‍ കാനഡയിലെ ജസ്റ്റിന്‍ ട്രുഡിയു,അയര്‍ലണ്ട് പ്രധാനമന്ത്രി ലിയോ വരദ്കര്‍,ഫ്രാന്‍സ് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവര്‍ മാധ്യമങ്ങളുടെ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.എന്നാല്‍ ലിംഗവിവേചനമില്ലാതെയുള്ള മന്ത്രിസഭാ രൂപീകരണത്തിലൂടെ ട്രുഡിയുവിന്റെ മാതൃക ലോകം ശ്രദ്ധിച്ചപ്പോള്‍ വരദ്കര്‍ക്ക് അതിനു കഴിഞ്ഞില്ല. മന്ത്രിസഭയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ പങ്കാളിത്തം നല്‍കിയതാണ് ഇക്കാര്യത്തിലുള്ള ട്രുഡിയുവിന്റെ സംഭാവന.

Scroll To Top