Thursday December 08, 2016
Latest Updates

കാനഡ വര്‍ക്കിംഗ് ഹോളിഡേ വിസ:ആദ്യ ഘട്ടം തീര്‍ന്നത് 12 മിനുട്ട് കൊണ്ട്, ഇന്ന് വീണ്ടും അപേക്ഷിക്കാം 

കാനഡ വര്‍ക്കിംഗ് ഹോളിഡേ വിസ:ആദ്യ ഘട്ടം തീര്‍ന്നത് 12 മിനുട്ട് കൊണ്ട്, ഇന്ന് വീണ്ടും അപേക്ഷിക്കാം 

ഡബ്ലിന്‍:വെറും 12 മിനുട്ടുകള്‍ !നാലായിരത്തോളം വിസാ ആപ്ലിക്കേഷനുകള്‍ കാത്തിരുന്ന ഒരു ജനതയ്ക്ക് അത് തന്നെ ധാരാളമായിരുന്നു.വെറും 12 മിനുട്ടുകള്‍ക്കുള്ളിലാണ് ആദ്യത്തെ 3,850 ഐറിഷ് പൗരന്മാര്‍ കാനഡയിലേയ്ക്കുള്ള വ ര്‍ക്കിംഗ് / അവധിക്കാല വിസ ആപ്ലിക്കേഷനുകള്‍ കരസ്ഥമാക്കിയത്.

2015ലെ ആദ്യ അപേക്ഷാ നടപടികള്‍ ഏപ്രില്‍ 14 ചൊവ്വാഴ്ച്ച വൈകിട്ട് 7 മണിയ്ക്ക് ആരംഭിച്ചു നിമിഷങ്ങള്‍ക്കകമാണ് കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന ആയിരങ്ങള്‍ അവ നേടിയെടുത്തത്.ആരംഭിക്കും.മലയാളികള്‍ അടക്കം നിശ്ചിത യോഗ്യതകളുള്ള നിരവധി ഐറിഷ് പൗരന്മാര്‍ ഓണ്‍ ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഉണ്ടായിരുന്നു.

7,700 പേര്‍ക്ക് ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് കാനഡ(IEC) എന്ന ഈ പദ്ധതിക്കു കീഴില്‍ രണ്ടു വര്‍ഷം ജോലി ചെയ്യാന്‍ സാധിക്കും. 35 വയസ്സില്‍ താഴെ ഉള്ളവര്‍ക്കാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ കഴിയുക.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തങ്ങളുടെ ആശ്രിതരെയും രാജ്യത്തേക്ക് കൊണ്ടു പോകാം എന്നതാണ് പദ്ധതിയെ ആകര്‍ഷകമാക്കുന്ന മറ്റൊരു കാര്യം.രാജ്യത്ത് ജോലി കണ്ടു പിടിച്ചവര്‍ക്ക് നേരിട്ട് ജോലിയില്‍ പ്രവേശിക്കാം എന്നതിലുപരിയായി ചുറ്റിനടന്ന് രാജ്യമൊക്കെ കണ്ട് പതുക്കെ ഒരു ജോലി കണ്ടു പിടിയ്ക്കാനും ഈ വിസ വഴി സാധിക്കും എന്നതാണ് ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത് 

ഇന്നലെ 3,850 പേരെ തിരഞ്ഞെടുത്തു.ബാക്കി 3850 പേരെ ഇന്ന് (വ്യാഴാഴ്ച)യാണ് തിരഞ്ഞെടുക്കുന്നത്.ഇന്നലെ വിസയ്ക്ക് പരിശ്രമിച്ച് നിരാശരായവര്‍ വിഷമിക്കേണ്ട!.നാളെ ഒരു ദിവസം കൂടി അവര്‍ക്കായി ഉണ്ടെന്ന് ചുരുക്കം. 

അയര്‍ലണ്ടില്‍നിന്ന് കാനഡയിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതിനുള്ള വിസയ്ക്കായി വലിയ ഡിമാന്‍ഡ് ആണുള്ളത്. കഴിഞ്ഞ തവണ ആദ്യ ഘട്ട അപേക്ഷകള്‍ ഏഴു മിനിട്ടിനുള്ളിലും രണ്ടാം ഘട്ടം അര മണിക്കൂറിനുള്ളിലും പൂര്‍ത്തിയായിരുന്നു. അപേക്ഷാ നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പായി ബന്ധപ്പെട്ട രേഖകള്‍ തയ്യാറാക്കി വെയ്ക്കണം എന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. നാളെയും അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്ക് അടുത്ത വര്‍ഷത്തെ ബാച്ചില്‍ അപേക്ഷയ്ക്കുള്ള രേഖകള്‍ മുന്‍കൂട്ടി കരുതി വയ്ക്കാവുന്നതാണ്. 


Scroll To Top