Saturday December 03, 2016
Latest Updates

കാന്‍സര്‍ പേടിയില്‍ അയര്‍ലണ്ട് :ഹോട്ട് ഡോഗും,ഹാമും,സോസേജും ഭക്ഷിക്കുന്നത് കുറയ്ക്കണമെന്ന് യൂറോപ്യന്‍ കമ്മീഷണര്‍,എച്ച് എസ് ഇ നടപടിയുമായി രംഗത്ത് 

കാന്‍സര്‍ പേടിയില്‍ അയര്‍ലണ്ട് :ഹോട്ട് ഡോഗും,ഹാമും,സോസേജും ഭക്ഷിക്കുന്നത് കുറയ്ക്കണമെന്ന് യൂറോപ്യന്‍ കമ്മീഷണര്‍,എച്ച് എസ് ഇ നടപടിയുമായി രംഗത്ത് 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ജനങ്ങളുടെ നിത്യോപയോഗ ഭക്ഷണ പദാര്‍ഥങ്ങള്‍ക്കെതിരെ രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉന്നയിച്ച് ലോകാരോഗ്യ സംഘടന മുന്നിട്ടിറങ്ങിയത് രാജ്യത്തെ ലക്ഷക്കണക്കിന് പേരേ ആശങ്കയിലാഴ്ത്തി.പതിവില്ലാത്ത ‘ഭാഷ’യിലാണ് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് എന്നതിനാല്‍ ആരോഗ്യ വകുപ്പും മാധ്യമങ്ങളും കഴിഞ്ഞ ദിവസം ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയമാക്കിയത് ഇതേ വിഷയമായിരുന്നു,
സംസ്‌ക്കരിച്ച മാംസഭക്ഷണങ്ങളായ ഹോട്ട് ഡോഗ്, ഹാം, സോസേജ് എന്നിവ ബൗവ്വല്‍ ക്യാന്‍സര്‍ വരുത്തുമെന്ന് ഗ്ലോബല്‍ ഹെല്‍ത്ത് എക്‌സ്പര്‍ട്ടുകളുടെ കണ്ടെത്തല്‍. സ്ഥിരമായി ചെറിയ തോതില്‍ കഴിച്ചാല്‍ പോലും ഇവ ക്യാന്‍സറിന് കാരണമാവാം. റെഡ് മീറ്റിന് ആ നിറം നല്‍കുന്ന, ഹേയം എന്ന രാസഘടകം ആമാശയത്തിന്റെ ലൈനിംഗുകള്‍ കേടു വരുത്തുകയും ക്യാന്‍സറിന് കാരണമാവുകയും ചെയ്യും. 
ഇറച്ചി സൂക്ഷിക്കാനായി പുക കൊള്ളിക്കുന്നതും, ഉപ്പ് ഇട്ട് വെക്കുന്നതും പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്നതും കാര്‍സിനോജിനുകള്‍ ഉണ്ടാവാനും കാന്‍സര്‍ബാധയ്ക്കും കാരണമാവും.അയര്‍ലണ്ടുകാര്‍ ഇവയൊക്കെ സാധാരണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ അപകടം പതിന്മടങ്ങാണ് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകാരോഗ്യ സംഘടന നടത്തിയ 800 ലധികം പഠനങ്ങള്‍ ഒരേ പോലെ ഫലം കണ്ടെത്തിയതിനാല്‍ മുതിര്‍ന്ന പരിഗണനയാണ് ഈ വിഷയത്തിന് അയര്‍ലണ്ട് പോലെയുള്ള രാജ്യങ്ങള്‍ നല്‍കേണ്ടതെന്ന് ആരോഗ്യ വിദഗ്ദര്‍ കരുതുന്നു.

അയര്‍ലണ്ടില്‍ വര്‍ഷം തോറും 3 ബില്യന്‍ യൂറോയുടെ ബിസിനസാണ് റെഡ് മീറ്റുമായി ബന്ധപ്പെട്ടു മാത്രം നടക്കുന്നത്.
അയര്‍ലണ്ടിലെ ജനങ്ങള്‍ പുതിയ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഭക്ഷണശൈലി മാറ്റാന്‍ കാലമായെന്ന് മുന്‍ പരിസ്ഥിതി മന്ത്രിയും ഇപ്പോള്‍ യൂറോപ്യന്‍ അഗ്രികള്‍ചര്‍ കമ്മീഷണറുമായ ഫില്‍ ഹോഗന്‍ ഓര്‍മ്മിപ്പിച്ചു.

എച്ച് എസ് ഇ യാവട്ടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട യോഗം വിളിച്ചു ചേര്‍ക്കുകയും വിഷയം പഠനവിധേയമാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

മദ്യത്തിനൊപ്പം, ആസ്‌ബെറ്റോസ്, ആര്‍സെനിക്ക് , സിഗരറ്റുകള്‍ എന്നിവയാണ് മനുഷ്യരില്‍ ക്യാന്‍സര്‍ വരുത്തുന്ന മറ്റ് പ്രധാന ഘടകങ്ങള്‍. എന്നാല്‍ ഇവയെല്ലാം റെഡ് മീറ്റിനെകാള്‍ ഉപദ്രവം കുറഞ്ഞവയാണ് എന്നാണ് കണ്ടെത്തല്‍.

Scroll To Top