Sunday December 04, 2016
Latest Updates

കാന്‍സര്‍ ഉണ്ടാവാന്‍ പുതിയ കാരണങ്ങള്‍ !

കാന്‍സര്‍ ഉണ്ടാവാന്‍ പുതിയ കാരണങ്ങള്‍ !

വാഷിങ്ടണ്‍: പുകവലി, ജീവിതശൈലി തുടങ്ങിയവയെക്കാള്‍ അര്‍ബുദത്തിനു കാരണമാവുന്നത് ഭാഗ്യദോഷമാണെന്ന് പഠനങ്ങള്‍. ചില കോശങ്ങളെ എങ്ങനെയാണ് കാന്‍സര്‍ പെട്ടെന്നു കടന്നാക്രമിക്കുന്നതെന്ന് പഠനം നടത്തിയ യു.എസ്. ഗവേഷകരുടേതാണ് പുതിയ കണ്ടെത്തല്‍ . സംഘം പഠനവിധേയമാക്കിയവയില്‍ മൂന്നില്‍ രണ്ടുഭാഗം പേരിലും അര്‍ബുദത്തിനു കാരണമായത് സാന്ദര്‍ഭികമായി കോശങ്ങളില്‍ വന്ന പരിവര്‍ത്തനമായിരുന്നു. 

അതേസമയം, സാധാരണമായി കാണപ്പെടുന്നതും ജീവഹാനി വരുത്തുന്നതുമായ ചില അര്‍ബുദങ്ങള്‍ക്ക് ജീവിതശൈലിയും കാരണമാവുന്നതായി സംഘം വ്യക്തമാക്കി. ആരോഗ്യകരമായ ജീവിതശൈലി ഒരു പരിധിവരെ കാന്‍സര്‍ ബാധയെ തടയുമെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ വ്യക്തമാക്കുന്നു.

കാന്‍സറിനു കാരണമാവുന്ന കോശ പരിവര്‍ത്തനത്തെ ഡി.എന്‍.എ. സ്വീകരിക്കുന്നതിലൂടെയാണ് പ്രധാനമായും എല്ലാ തരത്തിലുള്ള അര്‍ബുദവും പിടിപെടുന്നത്.മൂന്നിലൊന്ന് കാന്‍സര്‍ രോഗങ്ങള്‍ മാത്രമാണ് ജീവിതശൈലി മൂലം ഉണ്ടാവുന്നത്. ലോകത്താകമാനം റിപോര്‍ട്ട് ചെയ്യപ്പെടുന്ന കാന്‍സര്‍ കേസുകളില്‍ അഞ്ചിലൊന്നും പുകവലിയിലൂടെ ഉണ്ടാവുന്നതാണ്. 

ജീവിതശൈലി കാരണം ഉണ്ടാവുന്നവയില്‍ 6.9 ശതമാനം ശ്വാസകോശത്തെയും 0.6 ശതമാനം തലച്ചോറിനെയും 0.00072 ശതമാനം സ്വനതന്തുക്കളെയുമാണു ബാധിക്കുന്നത്. പുകയിലയില്‍നിന്നുള്ള ടോക്‌സിനാണ് ഭൂരിഭാഗം ശ്വാസകോശ കാന്‍സറിനും കാരണമാവുന്നതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു

Scroll To Top