Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ ക്യാന്‍സര്‍ പരിശോധന വൈകുന്നു,കാത്തിരിക്കുന്നവര്‍ ആയിരക്കണക്കിന്

അയര്‍ലണ്ടില്‍ ക്യാന്‍സര്‍ പരിശോധന വൈകുന്നു,കാത്തിരിക്കുന്നവര്‍ ആയിരക്കണക്കിന്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ക്യാന്‍സര്‍ പിടിപെട്ടിട്ടുണ്ടെന്ന് സംശയമുള്ളവരെ പരിശോധന നടത്തി രോഗനിര്‍ണ്ണയം നടത്താന്‍ വൈകുന്നതായി ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ആയിരക്കണക്കിന് രോഗികള്‍ ഇത്തരത്തില്‍ പരിശോധന ലഭിക്കാതെ കഷ്ടപ്പെടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടര്‍മാര്‍ക്ക് ക്യാന്‍സര്‍ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്താന്‍ മതിയായ സംവിധാനങ്ങളില്ലാത്തതാണ് ഇതിനു കാരണമായി പറയുന്നത്.

ഡോക്ടര്‍മാരില്‍ 70% ചികിത്സ വൈകുന്നതായി റിപ്പോര്‍ട്ടില്‍ അറിയിച്ചിട്ടുണ്ട്. ഇതുകാരണം രോഗികളെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലേയ്ക്ക് പരിശോധനയ്ക്കയയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുകയാണ്.

ഈയിടെ യു.കെയില്‍ നടത്തിയ ഒരു പഠനം പറയുന്നത്, ക്യാന്‍സര്‍ നേരത്തെ കണ്ടുപിടിക്കപ്പെട്ടാല്‍ വര്‍ഷത്തില്‍ 5,000 പേരെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കുമെന്നാണ്.

അയര്‍ലണ്ടില്‍ ക്യാന്‍സര്‍ രോഗനിര്‍ണ്ണയത്തിനായി എട്ട് സ്‌പെഷ്യാലിറ്റി സെന്ററുകളാണുള്ളത്.

Scroll To Top