Thursday May 25, 2017
Latest Updates

കാനഡയുടെ പുതിയ മന്ത്രിസഭയില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍ 

കാനഡയുടെ പുതിയ മന്ത്രിസഭയില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍ 


ഒട്ടാവ: കാനഡയുടെ പുതിയ മന്ത്രിസഭയിലേയ്ക്ക് മൂന്ന് ഇന്ത്യന്‍ വംശജര്‍. പ്രതിരോധമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്ന സിഖ് വംശജനെയായ ഹര്‍ജിത്ത് സജ്ജന്‍ ആണ് കഴിഞ്ഞ ദിവസം കാനേഡിയന്‍ മന്ത്രിസഭയില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്തവരിലെ ഇന്ത്യന്‍ പ്രമുഖന്‍. ഒട്ടാവയിലായിരുന്നു സത്യപ്രതിജ്ഞ. 
കനേഡിയന്‍ സായുധ സേനയില്‍ നിന്നും ലഫ്റ്റ്.കേണലായി വിരമിച്ച ഹര്‍ജിത്ത്. ബോസ്‌നിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ കനേഡിയന്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വാന്‍കൂവര്‍ സൗത്തില്‍ നിന്നാണ് ഇദ്ദേഹം കനേഡിയന്‍ ജന പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അടുത്തിടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജസ്റ്റിന്‍ ടുട്രൂ. ഇന്ത്യക്കാര്‍ അടക്കമുള്ള സമൂഹത്തിന് അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

Scroll To Top