Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്ന് കാനഡയിലേയ്ക്ക് വന്‍കുടിയേറ്റം നടക്കുന്നുണ്ടെന്ന് കണക്കുകള്‍

അയര്‍ലണ്ടില്‍ നിന്ന് കാനഡയിലേയ്ക്ക് വന്‍കുടിയേറ്റം നടക്കുന്നുണ്ടെന്ന് കണക്കുകള്‍

ഡബ്ലിന്‍ :കനേഡിയന്‍ കുടിയേറ്റ വകുപ്പിന്റെ പുതിയ കണക്കുകള്‍ പ്രകാരം സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കം മുതല്‍ അയര്‍ലണ്ടില്‍ നിന്നുള്ള 5000 കുടിയേറ്റക്കാര്‍ കാനഡയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നു. 2009 ല്‍ 395 ഉം 2013 ല്‍ 1015 ഉം മാത്രം ഉണ്ടായിരുന്ന കണക്കാണ് ഇപ്പോള്‍ കുത്തനെ ഉയര്‍ന്ന് 5000ത്തില്‍ എത്തി നില്‍ക്കുന്നത്. ഇവരാരും തന്നെ മാതൃരാജ്യത്തേക്ക് തിരിച്ചു പോകുന്നതിനു യാതൊരു സാധ്യതയും ഇല്ലാത്തവരാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

‘വിസ ഫസ്റ്റ്’ മാര്‍ക്കറ്റിംഗ് മാനേജര്‍ എഡ്വിന ഷനഹന്‍ പറയുന്നതനുസരിച്ച് ഈ വര്‍ഷത്തിലെ ആദ്യ മൂന്നു മാസത്തിനുള്ളില്‍ തന്നെ പതിനായിരത്തില്‍ പരം വര്‍ക്കിംഗ് വിസകള്‍ അയര്‍ലണ്ട് പൌരന്‍മാര്‍ക്ക് മാത്രം അനുവദിക്കപ്പെട്ടു കഴിഞ്ഞു. വന്നു കൊണ്ടിരിക്കുന്ന അപേക്ഷകളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് സംഭവിക്കുന്നത്.

ദീര്‍ഘകാല കുടിയേറ്റത്തിനു ഓസ്‌ട്രെലിയയേക്കാള്‍ കാനഡയെ പ്രിയപ്പെട്ടതാക്കുന്നത് രാജ്യത്തിന്റെ വിസ നിയമത്തില്‍ അടുത്തിടെ വരുത്തിയ ചില പുതുക്കലുകളാണ്. ഇതില്‍ പ്രധാനം ജനുവരിയില്‍ അവതരിപ്പിക്കപ്പെട്ട ‘ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് കാനഡ’ എന്ന വിസാ പദ്ധതിയാണ്. 18നും 35നും ഇനിടയില്‍ പ്രായമുള്ളവര്‍ക്ക് രണ്ടു വര്‍ഷം വരെ കാനഡയില്‍ താമസിച്ചു ജോലി ചെയ്യാന്‍ കഴിയുന്നതാണ് പദ്ധതി. കൂടാതെ ആശ്രിതരേയും ഒപ്പം കൊണ്ട് വരാന്‍ കഴിയും എന്നതാണ് കൂടുതല്‍ കുടുംബസ്ഥരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്.

Scroll To Top