Monday May 29, 2017
Latest Updates

കാനഡയില്‍ 90 ലക്ഷം ഡോളര്‍ ലോട്ടറിയടിച്ച മലയാളിയുടെ ആദ്യ ആഗ്രഹം ഫ്രാന്‍സില്‍ പോകാന്‍….

കാനഡയില്‍ 90 ലക്ഷം ഡോളര്‍ ലോട്ടറിയടിച്ച മലയാളിയുടെ ആദ്യ ആഗ്രഹം ഫ്രാന്‍സില്‍ പോകാന്‍….

കാല്‍ഗറി(കാനഡ): കാനഡയില്‍ സ്ഥിര താമസമാക്കിയ മലയാളിയ്ക്ക് വന്‍ തുകയുടെ ലോട്ടറി സമ്മാനമായി ലഭിച്ചു.

കഴിഞ്ഞ ദിവസം ഇദ്ദേഹം ഓണ്‍ലൈനില്‍ നമ്പര്‍ നോക്കിയപ്പോഴാണ് സമ്മാനം ലഭിച്ചെന്ന് മനസിലാക്കുന്നത്. അത്ഭുതം കൊണ്ട് ശബ്ദം പോലും നഷ്ടപ്പെട്ടു പോയെന്ന് ലിബു മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് ലോട്ടറി ഓഫീസില്‍ വിളിച്ച് ഉറപ്പാക്കി.പിന്നീട് ലോട്ടറി ഓഫിസില്‍ എത്തി തുക കൈപ്പറ്റി.

90 ലക്ഷം ഡോളറാണ് ലോട്ടറിത്തുക.

ഭാര്യയുമൊത്ത് ഫ്രാന്‍സ് സന്ദര്‍ശിക്കുകയാണ് ആദ്യത്തെ ഉദ്ദേശ്യമെന്ന് മലയാളിയായ ലിബു ജോര്‍ജ് പറഞ്ഞു.കുറേകാലമായി ഭാര്യയുടെ ഒരാഗ്രഹമാണ് ഫ്രാന്‍സ് സന്ദര്‍ശിക്കണം എന്നത്.

പണം എന്ത് ചെയ്യണമെന്ന് ഭാര്യയുമായി ചേര്‍ന്ന് ആലോചിച്ചെങ്കിലും ഇതുവരെ ഒരു തീരുമാനത്തിലെത്താന്‍ ആയിട്ടില്ല. കുടുംബത്തെയും കഷ്ടപ്പെടുന്നവരെയും സഹായിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ലിബു പറഞ്ഞു. കുറച്ച് പണം നിക്ഷേപിക്കുകയും ചെയ്യും. മനില കണ്‍വിനീയന്‍സ് സ്റ്റോറില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്.

Scroll To Top