Sunday December 04, 2016
Latest Updates

ദൈവമേ! ഈ അയര്‍ലണ്ടിന്റെ പോക്ക് എങ്ങോട്ടാ ?

ദൈവമേ! ഈ അയര്‍ലണ്ടിന്റെ പോക്ക് എങ്ങോട്ടാ ?

അയര്‍ലണ്ടിലെ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കാമ്പസ്.ഐ ഇ എന്ന ഇന്‍ഡിപെന്‍ഡന്റ് മാധ്യമഗ്രൂപ്പിന്റെ റിസര്‍ച്ച് ടീം നടത്തിയ സര്‍വേയുടെ ഫലവിവരണം കേട്ട് വിദ്യാഭ്യാസവകുപ്പ് മാത്രമല്ല ആരോഗ്യവകുപ്പും ഞെട്ടി വിറച്ചിരിക്കുകയാണത്രേ.

മറ്റൊന്നുമല്ല അയര്‍ലണ്ടിലെ തേര്‍ഡ് ലെവല്‍ വിദ്യാര്‍ഥികളുടെ ലൈംഗീംകാഭിമുഖ്യങ്ങളാണ് ആരോഗ്യ വകുപ്പിനെ ആശങ്കാകുലരാക്കുന്നത്.

1200 വിദ്യാര്‍ഥികളാണ് സര്‍വെയില്‍ പങ്കെടുത്തത്.അയര്‍ലണ്ടിന്റെ എല്ലാ ഭാഗത്ത് നിന്നും ഉള്ളവര്‍.ഇവരില്‍ 90 % പേരും STI(Sexually Transmitted Infections)ടെസ്റ്റ് ഒരിക്കല്‍ പോലും നടത്തിയിട്ടില്ല എന്നാണ് വെളിപ്പെടുത്തിയത്.തീര്‍ച്ചയായും ഗൗരവമുള്ള ഒരു വിഷയമാണ് അതെങ്കിലും അതിലുപരി അധികൃതരെ ഞെട്ടിച്ച വെളിപ്പെടുത്തല്‍ അടുത്ത ചോദ്യത്തിന്റെ ഉത്തരമായിരുന്നു.

സര്‍വേയില്‍ പങ്കെടുത്ത ഏകദേശം നാലിലൊന്ന് പേര്‍ക്കും(23.5 %)ശരാശരി അഞ്ചോ അധിലധികമോ സെക്ഷ്വല്‍ പാട്ണര്‍മാര്‍ വീതമുണ്ടെന്നതായിരുന്നു അടുത്ത കണ്ടെത്തല്‍!എച്ച് ഐ വി എയിഡ്‌സ് തുടങ്ങിയ രോഗങ്ങള്‍ അയര്‍ലണ്ടില്‍ വര്‍ദ്ധിക്കുന്നു എന്ന പുതിയ പഠനങ്ങളുടെ വെളിച്ചത്തില്‍ കുട്ടികളെ കൂടുതല്‍ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകത സര്‍വേ സംഘം ഊന്നി പറഞ്ഞു.

50 ശതമാനം കുട്ടികളും തേര്‍ഡ് ലെവല്‍ കോഴ്‌സുകള്‍ ഒറ്റയടിയ്ക്ക് പൂര്‍ത്തിയാക്കുന്നില്ല എന്നാണ് സര്‍വേ തെളിയിക്കുന്നത്.മെന്റല്‍ ഹെല്‍ത്ത് പ്രശ്‌നങ്ങള്‍,തിരഞ്ഞെടുത്ത കോഴ്‌സ് ഇഷ്ട്ടപെടാതെ വന്നത് എന്നിവ കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടും പഠനം ഇടയ്ക്ക് മുറിയാന്‍ കാരണമാകുന്നു.

അയര്‍ലണ്ടിലെ 76.2 % വിദ്യാര്‍ഥികളും പഠനം പൂര്‍ത്തിയാല്‍ അഥവാ നിര്‍ത്തിയാല്‍ ഉടനെ രാജ്യം വിട്ടു മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറാന്‍ തയാറാവുന്നവരാണ്.

അയര്‍ലണ്ടിലെ ഏകദേശം 31.6 %കുട്ടികള്‍ സ്റ്റുഡന്‍ട് ഗ്രാന്റ് ഉപയോഗിച്ചു പഠനം പൂര്‍ത്തിയാക്കുമ്പോള്‍ വീട്ടുകാരെ ആശ്രയിക്കുന്നവര്‍ 31.4 ശതമാനമാണ്.18.7 % പേരാവട്ടെ സ്വയമായി അധ്വാനിച്ചാണ് പഠനത്തിനുള്ള പണം കണ്ടെത്തുന്നത്. 

Scroll To Top