Tuesday December 06, 2016
Latest Updates

ഐറിഷ് ജൂനിയര്‍ സയന്‍സ് ഒളിമ്പ്യാഡ്: മലയാളി വിദ്യാര്‍ത്ഥിയായ കാല്‍വിന്‍ ഡേവിസിന് സ്വര്‍ണ്ണത്തിളക്കം,ഇനി ആഗോള മത്സരത്തിന് ഇന്തോനേഷ്യയിലേയ്ക്ക്

ഐറിഷ് ജൂനിയര്‍ സയന്‍സ് ഒളിമ്പ്യാഡ്: മലയാളി വിദ്യാര്‍ത്ഥിയായ കാല്‍വിന്‍ ഡേവിസിന് സ്വര്‍ണ്ണത്തിളക്കം,ഇനി ആഗോള മത്സരത്തിന് ഇന്തോനേഷ്യയിലേയ്ക്ക്

ഡബ്ലിന്‍:ഐറിഷ് ജൂനിയര്‍ സയന്‍സ് ഒളിമ്പ്യാഡില്‍ മലയാളി വിദ്യാര്‍ത്ഥിയായ കാല്‍വിന്‍ ഡേവിസിന് സ്വര്‍ണ്ണമെഡല്‍.ചാലക്കുടി മേലൂര്‍ സ്വദേശി ലൂക്കനിലെ ഡേവിസ് തെക്കന്റെയും സെന്റ് വിന്‍സന്റ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സീനിയര്‍ നഴ്സായ ഷെര്‍ലി അഗസ്റ്റിന്റെയും, മകനാണ് ഈ മിടുക്കന്‍.ലൂക്കനിലെ കൊളസ്തെ പാട്രിക് കോളജിലെ വിദ്യാര്‍ഥിയാണ്

ജൂനിയര്‍ സെര്‍ട്ട് പരീക്ഷയില്‍ മാത്തമാറ്റിക്സ്, സയന്‍സ് എന്നീ വിഷയങ്ങള്‍ക്ക് 97%ല്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കായി ഡബ്ലിന്‍ സിറ്റി യൂണിവേഴ്സിറ്റിയാണ് അയര്‍ലണ്ടിലെ ജൂനിയര്‍ സയന്‍സ് ഒളിമ്പ്യാഡ് പരീക്ഷ നടത്തുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് സ്വര്‍ണ്ണ മെഡല്‍ നല്‍കുന്നത്

ഇത്തവണ സ്വര്‍ണ്ണ മെഡല്‍ ലഭിച്ച മൂന്നുപേരില്‍ ഒരാളാണ് കാല്‍വിന്‍. ഈ ആറു പേരും ഇന്തൊനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ജൂനിയര്‍ സയന്‍സ് ഒളിമ്പ്യാഡില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിക്കും.നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഒളിമ്പ്യാഡിനെത്തുക. ഡിസംബര്‍ 1 മുതല്‍ 11 വരെയാണ് ഒളിമ്പ്യാഡ്. 2017ല്‍ മെയില്‍ കോപ്പന്‍ഹേഗനിലും യൂറോപ്യന്‍ ലെവല്‍ ജൂനിയര്‍ സയന്‍സ് ഒളിമ്പ്യാഡ് നടക്കുന്നുണ്ട്.
ഐറിഷ് മലയാളി ന്യൂസ് 

 

Scroll To Top