Monday December 05, 2016
Latest Updates

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സ്‌കൂളുകള്‍ വേണ്ട,അവര്‍ ഒന്നിച്ചിരിക്കട്ടെയെന്ന് ഐറിഷ് ഇക്വാളിറ്റി മന്ത്രി 

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സ്‌കൂളുകള്‍ വേണ്ട,അവര്‍ ഒന്നിച്ചിരിക്കട്ടെയെന്ന് ഐറിഷ് ഇക്വാളിറ്റി മന്ത്രി 

ഡബ്ലിന്‍: സ്‌കൂളുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേറെ വേറെ ഇരുത്തുന്നതിനെതിരെയും അവര്‍ക്കായി വെവ്വേറെ സ്‌കൂളുകള്‍ നടത്തുന്നതിനുമെതിരെ ഇക്വാളിറ്റി മന്ത്രി അഡാന്‍ ഒ റിയോര്‍ഡിയന്‍ രംഗത്ത്. എല്ലാ സ്‌കൂളുകളിലും കോ എഡ്യൂക്കേഷന്‍ നടപ്പിലാക്കണമെന്നും അതിന്റെ പ്രയോജനം യുവജനങ്ങള്‍ക്ക് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു

വനിതാദിനത്തോട് അനുബന്ധിച്ച് നാഷ്ണല്‍ വുമണ്‍സ് ഓഫ് അയര്‍ലണ്ട സംഘടിപ്പിച്ച പരിപാടിയില്‍ സ്ത്രീ അവകാശങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അഡാന്‍ ഒ റിയോര്‍ഡിയന്‍. ഡബ്ലിനിലെ സെന്‍ട്രല്‍ ബാങ്കിന് സമീപമുള്ള വേദിയിലായിരുന്നു മന്ത്രിയുടെ പ്രസംഗം.

സ്‌കൂളുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചിരുത്തുന്നത് മുന്‍വിധികള്‍ക്ക് കാരണമാകുമെന്നും ഇത് കുട്ടികളുടെ പഠനത്തെയും വിനോദങ്ങളെയും ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെകുറിച്ചും, സ്ത്രീ അവകാശങ്ങളെ കുറിച്ചും ലിംഗ സമത്വത്തിന്റെ ആവശ്യകതയെകുറിച്ചുമെല്ലാം മന്ത്രി സംസാരിച്ചു. അടുത്ത വര്‍ഷം തന്നെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സ്‌കൂളുകളില്‍ വേര്‍തിരിച്ച് ഇരുത്തുന്നതിനെതിരെ സംവാദം ഉയര്‍ത്തികൊണ്ടുവരുമെന്നും ലിംഗസമത്വത്തിനായി സ്ത്രീ അവകാശങ്ങള്‍ ലഭ്യമാക്കാനുളള നിയമങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രഥമ വനിത സെബിനാ ഹിഗ്ഗിന്‍സും യോഗത്തില്‍ സംബന്ധിച്ചു. സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ ഭീകരമായി വര്‍ധിച്ചിരിക്കുകയാണെന്നും യുവാക്കളുടെയും സ്ത്രീകളുടെയും ആത്മവിശ്വാസം ഉയര്‍ത്താനുളള നടപടികള്‍ കൈകൊളളണമെന്നും അവര്‍ പറഞ്ഞു.

Scroll To Top