Saturday December 03, 2016
Latest Updates

ഐക്യ അയര്‍ലണ്ടിനായി അരങ്ങൊരുങ്ങുന്നു,ഹിതപരിശോധന വേണമെന്ന് ആവര്‍ത്തിച്ച് ഉപമുഖ്യമന്ത്രി മാര്‍ട്ടിന്‍ മക്ഗിന്നസ്

ഐക്യ അയര്‍ലണ്ടിനായി അരങ്ങൊരുങ്ങുന്നു,ഹിതപരിശോധന വേണമെന്ന് ആവര്‍ത്തിച്ച് ഉപമുഖ്യമന്ത്രി മാര്‍ട്ടിന്‍ മക്ഗിന്നസ്

ഡബ്ലിന്‍ :ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിന്റെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെയും ഐക്യത്തിന് അരങ്ങൊരുങ്ങുന്നു. ബ്രെക്‌സിറ്റ് ഉറപ്പായതിനെ തുടര്‍ന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് ഉപമുഖ്യമന്ത്രി മാര്‍ട്ടിന്‍ മക്ഗിന്നസ്, ഐക്യ അയര്‍ലണ്ട് വേണമോ എന്ന കാര്യത്തില്‍ ജനഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ടു നടന്ന ഹിതപരിശോധനയില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ 55.7% പേരും ബ്രെക്‌സിറ്റിനെ എതിര്‍ത്തിരുന്നു. ഇതിനിടെ സ്വതന്ത്ര സ്‌കോട്ട്‌ലാന്‍ഡ് എന്ന വാദവും ഉയര്‍ന്നു കഴിഞ്ഞു.

ബ്രെക്‌സിറ്റ് സംഭവിക്കുന്നതോടെ നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിനുള്ള വാണിജ്യ, നയതന്ത്ര ബന്ധങ്ങള്‍ക്ക് കോട്ടം തട്ടുമെന്നാണ് കരുതുന്നത്. യൂരോപ്യന്‍ യൂണിയനില്‍ നിന്നും പലതരത്തിലുള്ള സഹായങ്ങള്‍ ലഭിക്കുന്നതിനാല്‍ യൂണിയനില്‍ തുടരണമെന്നാണ് ബ്രിട്ടിഷ് അധീനതയിലുള്ള നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ പക്ഷം. പക്ഷേ ബ്രെക്‌സിറ്റ് സംഭവിക്കുന്നതോടെ ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങളെല്ലാം നിര്‍ത്തലാക്കുമെന്നാണ് അധികൃതര്‍ ഭയപ്പെടുന്നത്. ഇതിനുപുറമെ അയര്‍ലണ്ട് നോര്‍ത്തേണ്‍ അയര്‍ലണ്ട് അതിര്‍ത്തിയില്‍ വീണ്ടും ചെക്ക്‌പോയിന്റുകള്‍ സ്ഥാപിക്കുമെന്നും, ആളുകളുടെ സ്വതന്ത്ര സഞ്ചാരത്തിന് നിയന്ത്രണങ്ങളുണ്ടാകുമെന്നും ഭയപ്പെടുന്നു.

1998ലെ ഗുഡ് ഫ്രൈഡേ സമാധാനക്കരാര്‍ പ്രകാരം, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഭൂരിപക്ഷം പേരും ഐക്യ അയര്‍ലണ്ടിനായി നിലകൊള്ളുന്നു എന്നു ബോധ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ ജനഹിതപരിശോധന നടത്താന്‍ സ്‌റ്റേറ്റ് സെക്രട്ടറിക്ക് അധികാരമുണ്ട്. ഇത് കണക്കിലെടുത്താണ് ഉപമുഖ്യമന്ത്രി മക്ഗിന്നസ് ഹിതപരിശോധന എന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ നാഷണലിസ്റ്റ്‌സ്, റിപ്പബ്രിക്കന്‍സ്, യൂണിയനിസ്റ്റ്‌സ്, മറ്റുള്ളവര്‍ എന്നിവരെല്ലാം ബ്രെക്‌സിറ്റിനെ എതിര്‍ത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷിന്‍ ഫെന്‍ മക്ഗിന്നസിനെ ഇക്കാര്യത്തില്‍ പിന്തുണച്ചപ്പോള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് മുഖ്യമന്ത്രി അര്‍ലീന്‍ ഫോസ്റ്റര്‍ ഇതിനെ എതിര്‍ത്തു. കൂടാതെ ബ്രെക്‌സിറ്റിനെ ഫോസ്റ്റര്‍ സ്വാഗതം ചെയ്യുകയും ചെയ്തു.

Scroll To Top