Friday December 09, 2016
Latest Updates

അടിയന്തരഘട്ടങ്ങളില്‍ വിളിയ്ക്കാന്‍ 112 

അടിയന്തരഘട്ടങ്ങളില്‍ വിളിയ്ക്കാന്‍ 112 

ഡബ്ലിന്‍: എമര്‍ജന്‍സി സര്‍വീസിന്റെ സഹായം തേടേണ്ടത് എപ്പോഴെക്കെ? ജീവനോ സ്വത്തിനോ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ മാത്രമേ എമര്‍ജന്‍സി സര്‍വീസിന്റെ സഹായം തേടാവൂ. ഒരു കുറ്റകൃത്യം നടക്കുകയും തങ്ങളുടെ ജീവനോ സ്വത്തിനോ ഭീഷണി നേരിടുന്നുവെന്ന സാഹചര്യത്തില്‍ മാത്രമേ എമര്‍ജന്‍സി സര്‍വീസ് നമ്പരുകളായ 112, 999 എന്നിവയുടെ സഹായം തേടാവൂ. ഇനി ജീവനോ സ്വത്തിനോ ഭീഷണിയില്ലാത്ത ഘട്ടത്തിലും സഹായം തേടുന്നതിനു നിങ്ങള്‍ക്ക് ഏത് സര്‍വീസാണോ ആവശ്യമുള്ളത് ആ സര്‍വീസിന്റെ നമ്പരില്‍ മാത്രമേ വിളിക്കാവൂ. 

112 എന്ന എമര്‍ജന്‍സി നമ്പരിലേയ്ക്ക് മൊബൈല്‍ ഫോണില്‍ നിന്നും വിളിയ്ക്കാനാവും 

അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയോ അവിടെ താമസിക്കുകയോ ചെയ്യുന്നവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം തേടുന്നതിനുള്ള നമ്പരാണ് എമര്‍ജന്‍സി സര്‍വീസ് നമ്പരുകള്‍. ആംബുലന്‍സ് സേവനം, ഫയര്‍ ബ്രിഗേഡ്, കോസ്റ്റ് ഗാര്‍ഡ്, പോലീസ് തുടങ്ങിയവയുടെ സഹായം തേടുന്നതിനും എമര്‍ജന്‍സി സര്‍വീസ് ഉപകരിക്കും. യൂറോപ്പില്‍ എവിടെയും എമര്‍ജന്‍സി സര്‍വീസിന്റെ സഹായം തേടുന്നതിന് 112 എന്ന നമ്പരില്‍ വിളിച്ചാല്‍ മതിയാകും. അയര്‍ലണ്ടില്‍ 999 എന്ന അധികം നമ്പര്‍ കൂടി ലഭ്യമാണ്. അയര്‍ലണ്ടില്‍ ഈ രണ്ട് നമ്പരുകളിലും എമര്‍ജന്‍സി സര്‍വീസിന്റെ സഹായം ലഭ്യമാകും. 

Scroll To Top