Friday December 09, 2016
Latest Updates

കാലിഫോര്‍ണിയ വെടിവെയ്പ്പ് :മരണം 14 ,രണ്ട് അക്രമികളെ വെടി വെച്ച് കൊന്നു 

കാലിഫോര്‍ണിയ വെടിവെയ്പ്പ് :മരണം 14 ,രണ്ട് അക്രമികളെ വെടി വെച്ച് കൊന്നു 

ലോസ് ആന്‍ജലസ് : കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ സായുധ സംഘം നടത്തിയ വെടിവയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരുക്കേറ്റു. സാന്‍ ബെര്‍നാര്‍ ഡിനോയിലെ വികലാംഗരുടെ ഒരു ഹോളിഡേ പാര്‍ട്ടി നടക്കുമ്പോള്‍ നാല് അക്രമികള്‍ എത്തി ആള്‍ക്കാര്‍ക്കെതിരേ വെടിവെച്ചത്.

ഭീകരാക്രമണമാണെന്നാണ് സംശയിക്കുന്നത്. ഇവിടെ ഒരു പാര്‍ട്ടി നടക്കുന്നുണ്ടായിരുന്നു. ഇതിലേക്ക് സൈനിക വേഷത്തിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പിലും രക്ഷപ്പെടാന്‍ നടത്തിയ ശ്രമങ്ങള്‍ക്കുമിടയിലാണ് പലരും മരിച്ചത്. അക്രമികള്‍ കറുത്ത എസ്യുവി വാനില്‍ രക്ഷപ്പെട്ടു. 

അതേസമയം വെടിവെയ്പ്പ് സംഭവത്തില്‍ അക്രമികളില്‍ ഒരാളെ പിന്നീട് തിരിച്ചറിഞ്ഞു. സാന്‍ ബര്‍നാര്‍ഡിനോ കൗണ്ടിയിലെ എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് സയ്യിദ് ഫാറൂഖ് എന്നയാളെയാണ് പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവിടെ തന്നെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്ന ഇയാള്‍ക്കൊപ്പം മറ്റു രണ്ടുപേരും ഉണ്ടായിരുന്നു.മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഒരു യുവതി ഉള്‍പ്പെടെ അക്രമികളെന്ന് സംശയിക്കപ്പെടുന്ന ഇവരെ രണ്ടുപേരെയും പോലീസ് വെടിവെച്ച് കൊല്ലുകയും ചെയ്തു
ഇവര്‍ക്ക് ഫാറൂഖുമായുള്ള ബന്ധവും പോലീസിന് കണ്ടെത്താനായിട്ടില്ല.

അക്രമികളിലെ മൂന്നമനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാമന്‍ ഫാറൂഖിന്റെ സഹോദരനാണെന്നു പോലീസിന് സംശയമുണ്ട്. നാലാമന് വേണ്ടി പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.

ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഓഫീസിലെ വഴക്ക് മുതല്‍ ഭീകരാക്രമണം വരെ പോലീസ് സംശയിക്കുന്നുണ്ട്. അക്രമികളും പോലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് സാരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ ശേഷം കടന്ന ഇവരുമായി ലോസ് ഏഞ്ചല്‍സിന് കിഴക്ക് മാറി 60 കിലോമീറ്റര്‍ അകലെ വെച്ച് പോലീസ് ഏറ്റുമുട്ടി. അക്രമം നടത്തി കാലിഫോര്‍ണിയയിലെ റെഡ്‌ലാന്റ്‌സിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പോകുമ്പോഴായിരുന്നു പോലീസുമായി ഇവര്‍ ഏറ്റുമുട്ടിയത്.


Scroll To Top