Sunday December 04, 2016
Latest Updates

എച്ച് എസ് ഇ ധൂര്‍ത്ത് തുടരുന്നുവെന്ന് സി എ ജി റിപ്പോര്‍ട്ട്:പണം ദുര്‍വിനിയോഗം ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാവും 

എച്ച് എസ് ഇ ധൂര്‍ത്ത് തുടരുന്നുവെന്ന് സി എ ജി റിപ്പോര്‍ട്ട്:പണം ദുര്‍വിനിയോഗം ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാവും 

ഡബ്ലിന്‍ :കരാറുകാര്‍ക്കും വിതരണക്കാര്‍ക്കും കൃത്യമായി പണം നല്‍കാതെ അലംഭാവം കാണിക്കുക വഴി പൊതുഖജനാവിന് വന്‍ നഷ്ടമാണ് എച്ച്എസ്ഇ വരുത്തിവെച്ചതെന്ന് അയര്‍ലണ്ട് സിഎജി റിപ്പോര്‍ട്ട്. നികുതി ദായകരുടെ പണം ദുര്‍വിനിയോഗം ചെയ്തതിന് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യുട്ടീവ് നിയമ നടപടി നേരിടേണ്ടിവരുമെന്നും സിഎജി മുന്നറിയിപ്പ് നല്‍കുന്നു.

കരാറുകാര്‍ക്കും വിതരണക്കാര്‍ക്കും നല്‍കേണ്ട തുകയില്‍ കുടിശ്ശിക വരുത്തിയതിലൂടെ വന്‍ തുകയാണ് എച്ച്എസ്ഇയ്ക്ക് ചെലവായത്. നിയമപ്രകാരം 30 ദിവസത്തിനകം തങ്ങള്‍ക്ക് ലഭിച്ച സാധന സേവനങ്ങള്‍ക്ക് പണം നല്‍കണമെന്നാണ്. ഇക്കാലയളവില്‍ നല്‍കാനായില്ലെങ്കില്‍ അതിന്റെ പലിശകൂടി നല്‍കണം. എന്നാല്‍ പണമുണ്ടായിട്ടും കുടിശ്ശിക വരുത്തി എച്ചഎസ്ഇയുടെ നിലവിലെ ധനകാര്യ മാനേജ്‌മെന്റ് വലിയ അലംഭാവമാണു കാണിച്ചതെന്ന് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ എച്ച്എസ്ഇ മാനേജ്‌മെന്റ് അടിയന്തര നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

എച്ച്എസ്ഇയിലെ നാല് ഡിവിഷനുകള്‍ കരാരുകാര്‍ക്കും വിതരണക്കാര്‍ക്കുമുള്ള ഇടപാടുകള്‍ കണക്കുകൂട്ടുന്നതിലോ തുക അടയ്ക്കുന്നതിലോ ശ്രദ്ധിക്കുന്നില്ല. ഇത് സര്‍ക്കാര്‍ പണത്തില്‍ നഷ്ടമുണ്ടാക്കും. കരാറുകാര്‍ക്കും വിതരണക്കാര്‍ക്കും കൃത്യമായി പണം നല്‍കുക വഴി വലിയ ധനനഷ്ടം ഒഴിവാക്കാനാകുമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

എച്ച്എസ്ഇയിലെ ഡോക്ടര്‍മാര്‍ അത്യാഢംബര മുറികളെടുത്തും വിമാനയാത്ര നടത്തിയും മദ്യസല്‍ക്കാരങ്ങള്‍ നടത്തിയും പണം ദുരുപയോഗം ചെയ്യുന്നതായി സിഎഇ നേരത്തെ കണ്ടെത്തിയിരുന്നു. ഡബ്ലിനിലെ മെറിന്‍ ഹോട്ടലില്‍ കഴിയാന്‍ 300യൂറോയും മിലാനിലെ ഹോട്ടലില്‍ 500 യൂറോയും ഇത്തരത്തില്‍ ചെലവഴിച്ചതായി കണ്ടെത്തി. മറ്റൊരു ഉദ്യോഗസ്ഥന്‍ ന്യൂയോര്‍ക്കില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ കുടുംബ സമേതമാണ് വിമാനയാത്ര നടത്തിയത്.

Scroll To Top