Tuesday December 06, 2016
Latest Updates

സ്വന്തമായി ഒരിക്കലും വീട് വാങ്ങില്ലെന്ന് ഐറിഷ് ഹൌസിംഗ് പോളിസി ഉപദേശകന്‍,വാടക വീട് നന്നെന്ന് ഉപദേശം !

സ്വന്തമായി ഒരിക്കലും വീട് വാങ്ങില്ലെന്ന് ഐറിഷ് ഹൌസിംഗ് പോളിസി ഉപദേശകന്‍,വാടക വീട് നന്നെന്ന് ഉപദേശം !

ഡബ്ലിന്‍: താന്‍ ഒരിക്കലും വീട് വാങ്ങില്ലെന്ന് ഐറിഷ് ഹൌസിംഗ് പോളിസി ഉപദേശകന്‍ കോണോര്‍ സ്‌കെഹാന്‍. വീട് വിലയ്ക്ക് വാങ്ങുന്നതിന് പകരം താന്‍ വാടക വീട് എടുക്കുകയെയുള്ളൂ എന്ന അദ്ദേഹം പറഞ്ഞു. ടിവി 3 യുടെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയര്‍ലണ്ടിലെ വീട് വിപണിയിലെ പ്രതിസന്ധിയെക്കുറിച്ചുള്ള പരിപാടിയില്‍ അതിഥിയായിരുന്നു സ്‌കെഹാന്‍. വീട് വിപണിയിലെ പുതിയ പ്രവണതകളെക്കുറിച്ച് മനസിലാക്കുന്നതിനു അദ്ദേഹം ജര്‍മനിയിലേക്ക് നടത്തിയ ഒരു യാത്രയും ഈ പരിപാടിയില്‍ വിശദീകരിക്കുന്നുണ്ട്.

ജര്‍മനിയില്‍ ആകെ ജനസംഖ്യയുടെ പകുതി പേരും വാടക വീടുകളിലാണ് താമസിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ജര്‍മനിയില്‍ ഭൂരിപക്ഷം പേരും വീട് വിലയ്ക്ക് വാങ്ങാറില്ല. ഈ സമീപനം അയര്‍ലണ്ടിലെ ജനങ്ങള്‍ക്കും സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. 

ഈ പരിപാടി ഇന്ന് രാത്രി സംപ്രേക്ഷണം ചെയ്യും. അയര്‍ലണ്ടിലെ വാടക നിരക്കും വീട് വിലയും ഒരേ പോലെ കുതിച്ചുയരുകയും ആദ്യമായി വീട് വാങ്ങുന്നവരുടെ വീടെന്ന സ്വപ്നം തകര്‍ക്കുന്ന മോര്‍ട്ട്‌ഗേജ് നിയമ ഭേദഗതിയുടെയും പശ്ചാത്തലത്തിലാണ് ടിവി 3 ഈ പരിപാടി തയ്യാറാക്കിയത്.ഇന്ന് രാത്രി 9 മണിക്കാണ് പരിപാടിയുടെ സംപ്രേക്ഷണം.

എന്തായാലും ഹൗസിംഗ് ഉപദേശകന്റെ ഉപദേശം രാജ്യ വ്യാപകമായ ചര്‍ച്ചയായിട്ടുണ്ട്.ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് വാടക വീടുകള്‍ ഗുണകരമാവില്ലെന്നു തന്നെയാണ് ഇതിനെതിരെ ഉയരുന്ന വാദഗതി.താമസിക്കുന്ന ആള്‍ക്ക് കൂടുതല്‍ അന്തസും സ്വാതന്ത്ര്യവും,സാമ്പത്തിക ലാഭവും സ്വന്തം വീടുകളാണ് നല്‍കുന്നതെന്ന അഭിപ്രായത്തിനാണ് കൂടുതല്‍ സ്വീകാര്യം.കുടിയേറ്റക്കാരടക്കമുള്ള ഏറെ പേരെ വഴി തെറ്റിക്കുന്ന ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ ഉപദേശകന്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കായുള്ള സംഘടന പറയുന്നു 

Scroll To Top