Friday December 09, 2016
Latest Updates

ബട്ടര്‍ മിതമായി കഴിച്ചോളൂ, ഹാര്‍ട്ട് അറ്റാക്കിനെ പേടിക്കേണ്ട

ബട്ടര്‍ മിതമായി കഴിച്ചോളൂ, ഹാര്‍ട്ട് അറ്റാക്കിനെ പേടിക്കേണ്ട

ട്ടര്‍ കഴിക്കുന്നത് ഹാര്‍ട്ട് അറ്റാക്ക് അല്ലെങ്കില്‍ സ്ട്രോക്ക് ഉണ്ടാക്കും എന്നതാണ് പൊതുവെ നമുക്കിടയിലുള്ള ധാരണ. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ലെന്നാണ് യുഎസിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പുതിയ ഗവേഷണം പറയുന്നത്. വളരെ ചെറിയ അളവില്‍ ദിവസവും ബട്ടര്‍ കഴിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കില്ലെന്നു മാത്രമല്ല പ്രമേഹത്തില്‍ നിന്നും ശരീരത്തെ പരിരക്ഷിക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം വൈറ്റ് ബ്രെഡ് പോലുള്ള ഭക്ഷണത്തിനൊപ്പം ബട്ടര്‍ കഴിക്കുന്നത് പ്രമേഹത്തെ വിളിച്ചുവരുത്തുകയും, ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

‘നല്ല ആരോഗ്യം ലഭിക്കാനായി ബട്ടര്‍ ഒഴിവാക്കണമെന്നോ, കഴിക്കണമെന്നോ ഞങ്ങളുടെ ഗവേഷണം പറയുന്നില്ല,’ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡാരിയഷ് മൊസഫറിയന്‍ പറയുന്നു. ബട്ടറിനു പകരം സോയാബീന്‍, കനോള, ഫല്‍ക്സ് സീഡ്, എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

‘ബട്ടര്‍ ധാരാളമായി കഴിക്കുന്നവരുടെ ഭക്ഷണശീലം നല്ലതല്ലാത്തതായി കാണാമെങ്കിലും, അതിനു കാരണം ബട്ടര്‍ അല്ല,’ യുകെ ഹെല്‍ത്ത് ഫോറം ഡാറ്റ ഏനലിസ്റ്റായ ലോറ പിംപിന്‍ പറയുന്നു. പ്രത്യേകിച്ച് ഗുണമോ, ആരോഗ്യത്തിന് വലിയ ദോഷമോ വരുത്താത്ത ഒരു ‘മിഡില്‍ ഓഫ് ദ റോഡ്’ ഭക്ഷണമാണ് ബട്ടര്‍ എന്നും പിംപിന്‍ കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം വളരെക്കുറഞ്ഞ അളവില്‍ ദിവസേന ബട്ടര്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതുമാണ് എന്ന് ‘പ്ലസ് വണ്‍’ മാഗസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണം വെളിവാക്കുന്നു.

15ഓളം വ്യത്യസ്ത രാജ്യങ്ങളിലായി 6.5 മില്ല്യണ്‍ പേരിലാണ് ഈ ഗവേഷണം നടത്തിയത്.

Scroll To Top