Tuesday November 21, 2017
Latest Updates

ബസ് സമരം പതിനെട്ടാം ദിവസത്തിലേക്ക്,ഒത്തു തീര്‍പ്പിന് കളമൊരുങ്ങുന്നു

ബസ് സമരം പതിനെട്ടാം ദിവസത്തിലേക്ക്,ഒത്തു തീര്‍പ്പിന് കളമൊരുങ്ങുന്നു

ഡബ്ലിന്‍:മാനേജ്മെന്റിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ബസ് എറാന്‍ തൊഴിലാളികള്‍ നടത്തിവരുന്ന സമരം പതിനെട്ടാം ദിവസത്തിലേയ്ക്ക്. ചര്‍ച്ചകളില്‍ ഇതുവരെ തീരുമാനമായിട്ടില്ലെങ്കിലും വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മിഷനില്‍ ചര്‍ച്ച ഇന്നും തുടരും. രാവിലെ 10 മണിയോടെ ചര്‍ച്ച ആരംഭിക്കുമെങ്കിലും പിക്കറ്റിങ് തുടരുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. അടുത്ത 24 മണിക്കൂറിനിടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് തൊഴിലാളി സംഘടനയായ സിപ്റ്റു വ്യക്തമാക്കി. കഴിഞ്ഞ രാത്രി നടത്തിയ ചര്‍ച്ച ധാരണയിലെത്താതെ പിരിഞ്ഞിരുന്നു.

120 ഡ്രൈവര്‍മാര്‍ അടുത്ത ഒരു വര്‍ഷത്തിനകം പിരിഞ്ഞുപോകണമെന്ന നിര്‍ദേശം മാനേജ്മെന്റ് മുമ്പോട്ട് വെച്ചിട്ടുണ്ട്.ഇതടക്കമുള്ള നിര്‍ദേശങ്ങള്‍ തൊഴിലാളികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നു എന്നാണ് ലഭ്യമായ വിവരം.

ബസ് എറാന്‍ കമ്പനി നഷ്ടത്തിലാണ് എന്ന കാര്യം പറഞ്ഞ് ശമ്പളം കട്ട് ചെയ്യുന്നതടക്കമുള്ള നടപടികള്‍ മാനേജ്മെന്റ് സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത് തൊഴിലാളികളോട് ആലോചിച്ചില്ല എന്ന കാരണം കാട്ടിയാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്.

Scroll To Top