Wednesday September 20, 2017
Latest Updates

ബസ് എറാനില്‍ ശര്‍ദ്ധിച്ചാല്‍ ഇറക്കി വിടും ,വിമാനത്തിലായാലോ?

ബസ് എറാനില്‍ ശര്‍ദ്ധിച്ചാല്‍ ഇറക്കി വിടും ,വിമാനത്തിലായാലോ?

ബസില്‍ ശര്‍ദ്ധിച്ച വൃദ്ധനെ ഇറക്കി വിട്ട സംഭവത്തില്‍ ബസ് എറാന്‍ മാപ്പ് പറഞ്ഞു. ട്രേലിയില്‍ നിന്ന് കോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് ബസില്‍ ഡാന്‍ ജോ ലൂസി എന്ന വൃദ്ധന്‍ ശര്‍ദ്ധിച്ചത്. ബസില്‍ ഈ സമയം എട്ട് യാത്രക്കാരുണ്ടായിരുന്നു. മറ്റ് യാത്രക്കാര്‍ പരാതിപ്പെട്ടതോടെ ഇയാളെ ബസില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ ബല്ലിവര്‍നെയില്‍ നിന്ന് ബസില്‍ കയറിയ വൃദ്ധനെ ബസ് മാക്രൂമില്‍ എത്തിയപ്പോഴാണ് ഇറക്കി വിട്ടത്. 

എന്നാല്‍ ബസിലുണ്ടായിരുന്ന ട്രേലി സ്വദേശിനിയായ മിറിയം മോറിയാര്‍റ്റി ഓവന്‍സ് എന്ന സ്ത്രീ ബസ് എറാന്‍ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയാതോടെയാണ് ബസ് എറാന്‍ മാപ്പ് പറയാന്‍ തയ്യാറായത്. വിഷയം സോഷ്യല്‍ മീഡിയയില്‍ സജീവമാക്കിയ മിറിയം ബസ് ഏറാനിലും മാക്രൂം ഗാര്‍ഡ സ്റ്റേഷനിലും നടപടിക്കെതിരെ പരാതി നല്‍കി. വിഷയം സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ച ആയതോടെ ബസ് എറാന്‍ വെട്ടിലായി. ഇതോടെ മാപ്പ് പറഞ്ഞു തടിയൂരാന്‍ ബസ് എറാന്‍ തയ്യാറാവുകയായിരുന്നു. സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കുമെന്നും ബസ് എറാന്‍ അധികൃതര്‍ അറിയിച്ചു. 

അതേസമയം ബസില്‍ ശര്‍ദ്ധിച്ചാല്‍ ഇറക്കി വിടാം, എന്നാല്‍ താന്‍ വിമാനത്തില്‍ ശര്‍ദ്ധിച്ചാല്‍ ജനലിലൂടെ പുറത്തേക്ക് എറിയുമോ? എന്ന് പരാതിക്കാരിയായി രംഗത്ത് വന്ന മിറിയം ചോദിച്ചു.ഡാന്‍ ജോ തീരെ അവശനായിരുന്നെന്നും അദ്ദേഹത്തോട് മനുഷ്യത്വരഹിതമായാണ് ബസ് ജീവനക്കാര്‍ പെരുമാറിയതെന്നും മിറിയം പറഞ്ഞു. 

Scroll To Top