Wednesday August 23, 2017
Latest Updates

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ പുതിയ ബസ് ടെര്‍മിനസ് അനാവശ്യമെന്ന് വിമര്‍ശനം

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ പുതിയ ബസ് ടെര്‍മിനസ് അനാവശ്യമെന്ന് വിമര്‍ശനം

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍ പോര്‍ട്ടിലെ ഗതാഗത സ്തംഭനം നിയന്ത്രിക്കാന്‍ കഴിയാത്തപക്ഷം അത് വിമാനത്താവളത്തിന്റെ വികസനത്തെ ബാധിക്കുമെന്ന് എയര്‍ ലിന്‍ഗസ് ഉടമ വില്ലി വാല്‍ഷ്. 2015ലെ 2 മില്ല്യണ്‍ യാത്രക്കാര്‍ എന്ന റെക്കോര്‍ഡ് ഇത്തവണ എയര്‍പോര്‍ട്ട് മറികടന്നേക്കും എന്ന പ്രവചനത്തിനിടെയാണ് പുതിയ ആശങ്കകള്‍. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് വിമാനങ്ങള്‍, ടാക്‌സി കാറുകള്‍ എന്നിവയുടെ പാര്‍ക്കിങ് ബുദ്ധിമുട്ടിലാക്കും.

ആവശ്യമില്ലാത്ത വികസനങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കുന്നതെന്നാണ് എയര്‍ ലിന്‍ഗസ് ഉടമയുടെ അഭിപ്രായം.ടെര്‍മിനല്‍ 2 ല്‍ നിര്‍മ്മിക്കാന്‍ അനുമതി നേടിയിട്ടുള്ള ബസ് ടെര്‍മിനസ് തന്നെ ഉദാഹരണം.ഇതിനു പകരം ഒരു വാക്ക് വേ ധാരാളം മതിയെന്ന് അദ്ദേഹം പറഞ്ഞു..

ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തപക്ഷം തന്റെ ഉടമസ്ഥതയിലുള്ള എയര്‍ ലിന്‍ഗസ്, ബ്രിട്ടിഷ് എയര്‍വേയ്‌സ് തുടങ്ങിയവയുടെ സര്‍വീസ് ഡബ്ലിനു പുറത്തേയ്ക്ക് വ്യാപിപ്പിക്കാന്‍ കഴിയില്ലെന്നും ഇന്റര്‍നാഷണല്‍ കണ്‍സോളിഡേറ്റഡ് എയര്‍ലൈന്‍സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് (ഐ.എ.ജി) കൂടിയായ വാല്‍ഷ് വ്യക്തമാക്കി. ലോസ്ആഞ്ചല്‍സ്, ന്യൂജഴ്‌സി, ഹാറ്റ്‌ഫോര്‍ഡ് കണക്ടിക്കട്ട് എന്നിവിടങ്ങളിലേയ്ക്ക് പുതിയ സര്‍വീസുകള്‍ തുടങ്ങാനിരിക്കുകയാണ് എയര്‍ ലിന്‍ഗസ്. എന്നാല്‍ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ലഭിക്കാത്ത അവസ്ഥ, സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനെ പിന്നോട്ട് വലിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Scroll To Top