Monday November 20, 2017
Latest Updates

ഡബ്ലിനില്‍ ബസ് സമരത്തിന് സാധ്യത,ചൊവ്വാഴ്ച്ച വീണ്ടും ചര്‍ച്ച

ഡബ്ലിനില്‍ ബസ് സമരത്തിന് സാധ്യത,ചൊവ്വാഴ്ച്ച വീണ്ടും ചര്‍ച്ച

ഡബ്ലിന്‍:ശമ്പള വര്‍ദ്ധനയുമായി ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡബ്ലിനിലെ ബസ് തൊഴിലാളികള്‍ പണിമുടക്കിനൊരുങ്ങുന്നു. നാഷണല്‍ ബസ്, റയില്‍ യൂണിയന്‍ എന്നീ സംഘടനകള്‍ 8.25% ശമ്പളവര്‍ദ്ധന എന്ന നിര്‍ദ്ദേശത്തെ എതിര്‍ത്ത് വോട്ടു ചെയ്തതോടെയാണ് സമരത്തിന് കളമൊരുങ്ങുന്നത്.

വര്‍ഷത്തില്‍ 3.8% വീതം ശമ്പള വര്‍ദ്ധനവ് എന്നതായിരുന്നു തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ വര്‍ഷത്തില്‍ 2.75% ശമ്പള വര്‍ദ്ധനവോ, അഞ്ചു വര്‍ഷത്തേയ്ക്കായി 8.25% ശമ്പള വര്‍ദ്ധനവോ നടപ്പിലാക്കാം എന്നാണ് അധികൃതര്‍ നിലപാടെടുത്തത്. ഇതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം.

ട്രാം ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്നതിനു സമാനമായ ശമ്പളം തങ്ങള്‍ക്കും ലഭിക്കണം എന്നാണ് ബസ് തൊഴിലാളികള്‍ പറയുന്നത്. അധികൃതരുടെ നിലപാടിനെതിരെ തൊഴിലാളി സംഘടനകളിലെ 96% അംഗങ്ങളും വോട്ട് രേഖപ്പെടുത്തി. സമരം വേണോ എന്ന കാര്യത്തില്‍ യൂണിയനുകള്‍ അടുത്തയാഴ്ച തീരുമാനമെടുക്കും.

Scroll To Top