Wednesday December 07, 2016
Latest Updates

ബസ് സമരം ആരംഭിച്ചു,നഷ്ട്ടം തൊഴിലാളികളില്‍ നിന്നും ഈടാക്കുമെന്ന് .ഡബ്ലിന്‍ ബസും ബസ് എറാനും

ബസ് സമരം ആരംഭിച്ചു,നഷ്ട്ടം തൊഴിലാളികളില്‍ നിന്നും ഈടാക്കുമെന്ന് .ഡബ്ലിന്‍ ബസും ബസ് എറാനും

ഡബ്ലിന്‍: ലോക തൊഴിലാളി ദിനത്തില്‍ അയര്‍ലണ്ടിലെ ബസ് തൊഴിലാളികള്‍ ദ്വിദിന പണി മുടക്ക് ആരംഭിച്ചു.രാജ്യത്തിന്റെ ഒരു ഭാഗങ്ങളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസുകള്‍ ഓടുന്നില്ല.ഉള്‍ഗ്രാമങ്ങളിലും ,കൌണ്ടികളിലും മാത്രമല്ല ഡബ്ലിന്‍ നഗരത്തിലും ജനജീവിതത്തെ സാരമായി ബാധിക്കുന്ന ബസ് സമരം എട്ടരലക്ഷത്തോളം യാത്രക്കാരെ ബാധിക്കും.ഡബ്ലിന്‍ ബസും ബസ് എറാനും പണിമുടക്കുകയാണ്.
ബസ് സര്‍വീസുകള്‍ സ്വകാര്യ വത്കരിക്കുന്നതിന്റെ ഭാഗമായി 10 % റൂട്ടുകളില്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചത് നിര്‍ത്തി വെയ്ക്കണം എന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമര രംഗത്തിറങ്ങിയത്.

ബസ് സമരത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളി യൂണിയനുകള്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവാന്‍ ഇതിനിടെ ഡബ്‌ളിന്‍ ബസിന്റെയും, ബസ് എറീനിന്റെയും തീരുമാനം. സമരം മൂലം കമ്പനികള്‍ക്കുണ്ടാവുന്ന ധന നഷ്ടത്തിനും മാന നഷ്ടത്തിനും സമരാഹ്വാനം നടത്തിയ എസ്‌ഐപിടിയു, എന്‍ബിആര്‍യു എന്നീ രണ്ടു യൂണിയനുകളില്‍ നിന്നായി നഷ്ടപരിഹാരം ഈടാക്കാനാണ് തീരുമാനം. 

പ്രശ്‌നങ്ങള്‍ രമ്യമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ നിലവിലുള്ളപ്പോഴും അതിനു കൂട്ടാക്കാതെ യൂണിയനുകള്‍ സമരത്തിലേക്ക് എടുത്തു ചാടുകയായിരുന്നെന്ന് കമ്പനി അധികൃതര്‍ ആരോപിച്ചു.ഇന്നും നാളെയുമായി നടക്കുന്ന സമരം രണ്ടു ബസ് കമ്പനികള്‍ക്കും 10 മില്ല്യണ്‍ യൂറോയുടെ നഷ്ടം വരുത്തിവക്കുമെന്ന് അധികൃതര്‍ പറയുന്നു. വാരാന്ത്യത്തില്‍ നടക്കുന്ന സമരം ഡബ്‌ളിന്‍ സാമ്പത്തിക മേഖലക്ക് 20 മില്ല്യണ്‍ യൂറോയുടെ നഷ്ടവും വരുത്തിവക്കുമെന്നാണ് കണക്കുകള്‍.

കമ്പനികളുടെ തീരുമാനം നിരാശാജനകമാണെന്ന് ഇരു യൂണിയനുകളും പ്രതികരിച്ചു. അനിവാര്യമായ സമരം നടത്തേണ്ടിവന്നതില്‍ തങ്ങള്‍ക്കും ഖേദമുണ്ടെന്നു പറഞ്ഞ യൂണിയന്‍ വക്താക്കള്‍ ഇതൊരു നിയമ വിരുദ്ധ സമരമാണെന്ന ആരോപണം നിഷേധിച്ചു.

Scroll To Top