Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ ബസ് സമരം: ഇന്നു ചര്‍ച്ച,ഒത്തുതീര്‍പ്പിന് കളമൊരുങ്ങുന്നു

ഡബ്ലിന്‍ ബസ് സമരം: ഇന്നു ചര്‍ച്ച,ഒത്തുതീര്‍പ്പിന് കളമൊരുങ്ങുന്നു

ഡബ്ലിന്‍ :ജനജീവിതത്തെ തുടര്‍ച്ചയായി തടസപ്പെടുത്തികൊണ്ട് ,ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാര്‍ നടത്തുന്ന സമരത്തില്‍ ഇന്ന് ചര്‍ച്ച. ഡബ്ലിന്‍ ബസ് മാനേജ്മെന്റും യൂണിയനുകളും തമ്മില്‍ വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മിഷനില്‍ ഒത്തുതീര്‍പ്പിന് കളമൊരുങ്ങുന്നത്. ചര്‍ച്ചയെ ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് സ്വാഗതം ചെയ്തു. രണ്ടു ദിവസത്തെ സമരത്തിനു ശേഷം ഇന്നലെ ബസുകള്‍ ഓടിത്തുടങ്ങിയിരുന്നു. ഇതുവരെയുള്ള സമരം കാരണം തങ്ങള്‍ക്ക് 4 മില്ല്യണ്‍ യൂറോയുടെ നഷ്ടമുണ്ടായതാണ് ഡബ്ലിന്‍ ബസ് കമ്പനി പറയുന്നത്.

ശമ്പളം കട്ട് ചെയ്യുന്നതടക്കമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിച്ച ഡ്രൈവര്‍മാര്‍ക്ക് മാന്യമായ ശമ്പളം ലഭിക്കുക എന്നത് അവകാശമാണ് എന്ന് തൊഴിലാളി യൂണിയനായ എന്‍.ബി.ആര്‍.യു വ്യക്തമാക്കി. പ്രശ്നത്തില്‍ ഇടപെടില്ലെന്ന് മന്ത്രി ഷെയ്ന്‍ റോസ് നേരത്തെ പറഞ്ഞിരുന്നു.എങ്കിലും വര്‍ദ്ധിച്ചു വരുന്ന ജനരോഷം കണക്കിലെടുത്തു സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുകയാണിപ്പോള്‍

അടുത്ത അഞ്ചു മൂന്നു വര്‍ഷത്തിനിടെ 15% ശമ്പള വര്‍ദ്ധനവ്, 2009ലെ കരാര്‍ പ്രകാരമുള്ള (ഇതുവരെ നല്‍കിയിട്ടില്ലാത്ത) 6% വര്‍ദ്ധനവ് എന്നിവയാണ് സമരക്കാരുടെ ആവശ്യങ്ങള്‍. അടുത്ത 3 വര്‍ഷത്തിനിടെ 8.25% ശമ്പള വര്‍ദ്ധനവ് എന്ന ലേബര്‍ കോര്‍ട്ടിന്റെ നിര്‍ദ്ദേശം തൊഴിലാളികള്‍ തള്ളിക്കളഞ്ഞിരുന്നു.

Scroll To Top