Wednesday June 28, 2017
Latest Updates

സര്‍ക്കാര്‍ അവഗണിച്ച ബസ് ജീവനക്കാരെ സംരക്ഷിക്കാന്‍ ലേബര്‍ കോര്‍ട്ട് തുണയായി,ബസ് സമരം ഇന്ന് പിന്‍വലിക്കും

സര്‍ക്കാര്‍ അവഗണിച്ച ബസ് ജീവനക്കാരെ സംരക്ഷിക്കാന്‍ ലേബര്‍ കോര്‍ട്ട് തുണയായി,ബസ് സമരം ഇന്ന് പിന്‍വലിക്കും

ഡബ്ലിന്‍:മൂന്നാഴ്ച നീണ്ട ബസ് എറാന്‍ സമരം ഒത്തുതീര്‍പ്പാകാന്‍ വഴിയൊരുങ്ങുന്നു.മൂന്നാഴ്ചയായി സമരം ചെയ്ത തൊഴിലാളികളെ കണ്ട ഭാവം പോലും നടിക്കാതെ അവഗണിച്ച സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച ജീവനക്കാര്‍ ലേബര്‍ കോര്‍ട്ട് മുഖേനെയാണ് സമരത്തില്‍ നിന്നും ഇന്ന് മുതല്‍ പിന്മാറുന്നത്.

വെള്ളിയാഴ്ചയോടെ മാത്രമേ സര്‍വീസുകള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിക്കുകയുള്ളൂ. ഇന്ന് ഉച്ചയോടെ സമരം പിന്‍വലിക്കുമെന്നാണ് സൂചന. ലേബര്‍ കോര്‍ട്ട് നിര്‍ദ്ദേശം തൊഴിലാളികളുമായി ചര്‍ച്ച ചെയ്ത ശേഷം സമരം പിന്‍വലിക്കുമെന്ന് യൂണിയനുകള്‍ വ്യക്തമാക്കി.

ഡ്രൈവര്‍മാര്‍ക്ക് മണിക്കൂറില്‍ നല്‍കുന്ന വേതനത്തെ ചൊല്ലിയാണ് പ്രധാന തര്‍ക്കം. ഇക്കാര്യത്തില്‍ ലേബര്‍ കോര്‍ട്ട് നിര്‍ദ്ദേശം മാനേജ്മെന്റും തൊഴിലാളികളും അംഗീകരിക്കുകയാണെങ്കില്‍ സമരം അവസാനിക്കും.കോടതിയുടെ നിര്‍ദേശം അംഗീകരിക്കണമോയെന്ന് ജീവനക്കാര്‍ ബാലറ്റിലൂടെ തീരുമാനിക്കും.

240 ജീവനക്കാര്‍ വോളണ്ടറിയായി ജോലിയില്‍ നിന്നും പിരിഞ്ഞുപോകണമെന്ന നിര്‍ദേശത്തെ ഗത്യന്തരമില്ലാതെ തൊഴിലാളികള്‍ അംഗീകരിച്ചതായാണ് സൂചനകള്‍.എന്നാല്‍ മണിക്കൂറില്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തെ കുറിച്ച് ഇപ്പോഴും തര്‍ക്കം തുടരുകയാണ്.എന്തായാലും കോടതി നിര്‍ദേശം സമരം പിന്‍വലിക്കാനുള്ള താത്കാലിക ഉപാധിയാക്കും.

നിര്‍ദ്ദേശം ലഭിക്കുന്നതുവരെ പിക്കറ്റിങ് തുടരുമെന്ന് എന്‍ബിആര്‍യു ജനറല്‍ സെക്രട്ടറി ഡെര്‍മട്ട് ഒലെയറി വ്യക്തമാക്കി. അതേമയം മാനേജ്മെന്റിന്റെ ഇത്രയും കാലത്തെ നടപടികള്‍ തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി ഒലെയറി വിമര്‍ശിക്കുകയും ചെയ്തു.

Scroll To Top