Thursday July 27, 2017
Latest Updates

ബസ് സമരം തുടരും :ചര്‍ച്ച പൊളിഞ്ഞു

ബസ് സമരം തുടരും :ചര്‍ച്ച പൊളിഞ്ഞു

ഡബ്ലിന്‍:19 ദിവസമായി നടന്നുവരുന്ന ബസ് ഏറാന്‍ സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളുമായി തുടര്‍ന്നുവന്ന എല്ലാ ചര്‍ച്ചകളും ഒത്തു തീര്‍പ്പാവാതെ പിരിഞ്ഞു.

’16 ദിവസങ്ങളായി വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷനുമായി നടന്ന ചര്‍ച്ചകള്‍ക്ക് ഒരു ഫലവും ഉണ്ടായില്ല.മാനേജ്മെന്റിന്റെ പിടിവാശി കാരണം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവില്ലെന്ന് ബോധ്യമായതിനാല്‍ ലേബര്‍ കോര്‍ട്ടിനെ സമീപിക്കാനുള്ള നീക്കങ്ങള്‍ നടത്തും.’യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

ലേബര്‍ കോര്‍ട്ടിലെ നടപടികളുമായി സഹകരിക്കുമെന്നും യുക്തമായ തീരുമാനം അതിനു ശേഷമേ ഉണ്ടാവുകയുള്ളു എന്നും ബസ് ഏറാന്‍ മാനേജ്മെന്റും വ്യക്തമാക്കി.

19.20 യൂറോ മണിക്കൂര്‍ ശമ്പളം നല്‍കാം എന്ന മാനേജ്‌മെന്റ് തീരുമാനം അംഗീകരിക്കാന്‍ ജീവനക്കാര്‍ തയാറായില്ല.23 യൂറോ വരെ ശമ്പളം ഉയര്‍ത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.നിലവില്‍ ഓരോ ദിവസവും 50,000 യൂറോ നഷ്ടത്തില്‍ പോകുന്ന കമ്പനിയ്ക്ക് കൂടുതല്‍ നഷ്ട്ടം വരുത്താന്‍ തയാറല്ലെന്നാണ് സര്‍ക്കാര്‍ പക്ഷ നിലപാട്.

Scroll To Top