Sunday December 11, 2016
Latest Updates

ഡബ്ലിന്‍ ബസ് സമരം പൂര്‍ണ്ണമായും പിന്‍വലിച്ചു

ഡബ്ലിന്‍ ബസ് സമരം പൂര്‍ണ്ണമായും പിന്‍വലിച്ചു

ഡബ്ലിന്‍:അധികൃതര്‍ ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യം അംഗീകരിച്ചതിനെത്തുടര്‍ന്ന് ഡബ്ലിന്‍ ബസ് സമരം പൂര്‍ണ്ണമായും പിന്‍വലിച്ചു. അടുത്ത മൂന്നു വര്‍ഷത്തിനിടെ ബസ് തൊഴിലാളികള്‍ക്ക് 11.25% ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യമാണ് അധികൃതര്‍ അംഗീകരിച്ചത്. വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മിഷനില്‍ 30 മണിക്കൂറോളം നീണ്ട ചര്‍ച്ചയിലാണ് കാര്യങ്ങള്‍ തീരുമാനമായത്.

ഓരോ വര്‍ഷവും 3.75% ശമ്പള വര്‍ദ്ധനവ് വീതം 3 വര്‍ഷത്തിനിടെ 11.25% ശമ്പളം വര്‍ദ്ധിപ്പിക്കും. 15% ശമ്പള വര്‍ദ്ധനവ് വേണമെന്നായിരുന്നു സമരക്കാരുടെ ആവശ്യമെങ്കിലും ചര്‍ച്ചയില്‍ ഇരുപക്ഷവും 11.25% എന്ന കണക്ക് അംഗീകരിക്കുകയായിരുന്നു.

Scroll To Top