Wednesday December 07, 2016
Latest Updates

ഡബ്ലിനില്‍ അടുത്തമാസം 7 ദിവസം ബസ് സമരം

ഡബ്ലിനില്‍ അടുത്തമാസം 7 ദിവസം ബസ് സമരം

ഡബ്ലിന്‍ :അടുത്ത മാസം ഏഴു ദിവസം ബസ് സമരം നടക്കുമെന്ന് ഉറപ്പായി. ഡബ്ലിനിലെ സിപ്റ്റു ഡ്രൈവേഴ്‌സ്, ബസ് എ റീന്‍ എന്നീ സംഘടനകള്‍ ബസ് സമരത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണിത്.

മെയ് 1, 2 തിയതികളിലും, 15, 16 തിയതികളിലുമായാണ് സമരം നടക്കുക. കൂടാതെ നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയന്‍ ഈ ദിവസങ്ങളിലെ സമരത്തെ പിന്തുണക്കുന്നതിനൊപ്പം മെയ് 29, 30, 31 തിയ്യതികളിലായി സമരം തുടരുന്നതിനും ആഹ്വാനം ചെയ്തിരിക്കുന്നു.

രാജ്യത്തെ പത്തു ശതമാനം ബസ് റൂട്ടുകള്‍ പ്രൈവറ്റ് ടെന്‍ഡറില്‍ നിന്നും നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമരം.നിലവിലുള്ള അവസ്ഥയില്‍ ടെന്‍ഡറില്‍ നിന്നും പിന്‍മാറാനുള്ള പദ്ധതി സര്‍ക്കാര്‍ പക്ഷത്തിന് ഇല്ലെന്നാണ് സൂചനകള്‍

Scroll To Top