Friday December 09, 2016
Latest Updates

വെള്ളിയാഴ്ച്ച മുതല്‍ വീണ്ടും ബസ് സമരം ,ചര്‍ച്ച തുടരും 

വെള്ളിയാഴ്ച്ച മുതല്‍ വീണ്ടും ബസ് സമരം ,ചര്‍ച്ച തുടരും 

ഡബ്ലിന്‍:ബസ് സമരം ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ ഇന്നും തുടരും.വെള്ളി ,ശനി ദിവസങ്ങളില്‍ ജീവനക്കാര്‍ സമരം നടത്താന്‍ നിശ്ചയിച്ചിരിക്കേ ലേബര്‍ റിലേഷന്‍സ് കമ്മിഷണറുമായി തുടര്‍ ചര്‍ച്ചകള്‍ക്കു തയാറാണെന്ന് തൊഴിലാളി യൂണിയനുകള്‍ സമ്മതിച്ചതിനെ തുടര്‍ന്നാണിത്.
സ്വകാര്യ മേഖലയ്ക്കു 10 ശതമാനം റൂട്ടുകള്‍ നല്‍കാനുള്ള നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ തീരുമാനത്തെത്തുടര്‍ന്നാണു യൂണിയനുകള്‍ സമര പ്രഖ്യാപനം നടത്തിയത്. ഈ മാസം ആദ്യം നടത്തിയ സമരം ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. ആവശ്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണു തുടര്‍ സമരവുമായി മുന്നോട്ടുപോകുന്നതെന്ന് യൂണിയനുകള്‍ പറയുന്നു.
പുതിയ തീരുമാനം നടപ്പാക്കുന്നതോടെ ഡബ്ലിന്‍ ബസ് റൂട്ടുകളില്‍ പലതും സ്വകാര്യ മേഖലയ്ക്കാകുമെന്നു യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു.തുള്ളാമോര്‍,പോര്‍ട്ട് ലീസ്,വാട്ടര്‍ഫോര്‍ഡ് അടക്കമുള്ള ബസ് ഏറാന്‍ന്റെ ഏതാനം റൂട്ടുകളും നഷ്ടമാകും.സ്വകാര്യവത്കരണ തീരുമാനം തങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്നും യൂണിയനുകള്‍ പറയുന്നു.

Scroll To Top