Friday December 09, 2016
Latest Updates

ബസ് ജീവനക്കാര്‍ വഴങ്ങി,സമരം മാറ്റി വെച്ചു:നിലവിലുള്ള തൊഴില്‍ കരാര്‍ നവീകരിക്കും

ബസ് ജീവനക്കാര്‍ വഴങ്ങി,സമരം മാറ്റി വെച്ചു:നിലവിലുള്ള തൊഴില്‍ കരാര്‍ നവീകരിക്കും

ഡബ്ലിന്‍ : ബസ് ഡ്രൈവര്‍മാര്‍ നടത്താനിരിന്ന രണ്ടാമത്തെ 48 മണിക്കൂര്‍ പണിമുടക്ക് പിന്‍വലിക്കുന്നതിന് തീരുമാനമായി. ഇന്നലെ രാത്രി ഏറെ വൈകി അവസാനിച്ച ചര്‍ച്ചയില്‍ ജീവക്കാരുടെ മിക്ക പ്രശ്‌നങ്ങള്‍ക്കും താത്കാലികമായ പരിഹാരം നേടാന്‍ സാധിച്ചതായി ബസ് ഡ്രൈവര്‍മാരുടെ പ്രതിനിധികള്‍ അറിയിച്ചു.മണിക്കൂറുകള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് വെള്ളിയാഴ്ച്ച മുതല്‍ നടത്താനിരുന്ന ബസ് സമരം മാറ്റിവെച്ചതായി അറിയിപ്പ് വന്നത് 

നിലവിലെ കോണ്‍ട്രാക്ടുകള്‍ അവസാനിക്കുന്ന 2019ല്‍ ഇതേ കോണ്‍ട്രാക്റ്റ് അനുസരിച്ചു തന്നെ മുബോട്ടു തുടരണമെന്ന് ജീവനക്കാരെ സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയില്ല.കൂട്ടുത്തരവാദിത്വത്തോടെ നിലവിലുള്ള തൊഴില്‍ കരാര്‍ പൊളിച്ചെഴുതുവാനും തീരുമാനമായി.

എന്താണ് ഭാവിയില്‍ ചെയ്യാന്‍ പോകുന്നത് എന്നത് സംബന്ധിച്ച് കമ്മീഷന്‍ മുന്നോട്ടു വെച്ച പദ്ധതികളില്‍ ജീവനക്കാര്‍ക്ക് തൃപ്തിയുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത യൂണിയന്‍ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. 2019ല്‍ കാലാവധി തീരുന്നത് അനുസരിച്ച് ബസ് റൂട്ടുകള്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കുമോ എന്നതായിരുന്നു ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ബസ് ജീവനക്കാരെ ആശങ്കയിലാക്കിയ കാര്യം.പുതിയതായി ഉണ്ടാക്കുന്ന കരാറില്‍ ഇത് സംബന്ധിച്ചു അന്തിമ ധാരണകള്‍ പുറത്തുവിടും.

ലേബര്‍ റിലേഷന്‍സ് കമ്മീഷന്റെ സാന്നിദ്ധ്യത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. സിപ്തു, നാഷ്ണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയന്‍ എന്നി യൂനിയനുകളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Scroll To Top