Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ ബസ് സമരം തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തി വെച്ചു,ചര്‍ച്ചകള്‍ തുടരും

ഡബ്ലിന്‍ ബസ് സമരം തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തി വെച്ചു,ചര്‍ച്ചകള്‍ തുടരും

ഡബ്ലിന്‍:നാളെയും ബുധനാഴ്ച്ചയും നടത്താനിരുന്ന ഡബ്ലിന്‍ ബസ് സമരം നിര്‍ത്തിവെയ്ക്കാന്‍ തൊഴിലാളികള്‍ യൂണിയനുകള്‍ തീരുമാനിച്ചു.സര്‍ക്കാരുമായി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണിത്.എന്നാല്‍ ചര്‍ച്ചകള്‍ പൂര്‍ണ്ണമായും ധാരണയില്‍ എത്തിയില്ലെങ്കില്‍ ശനിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന സമരം തുടരും

കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്ലേശങ്ങള്‍ അനുഭവിച്ച ഡ്രൈവര്‍മാര്‍ക്ക് മാന്യമായ ശമ്പളം ലഭിക്കുക എന്നത് അവകാശമാണ് എന്ന് തൊഴിലാളി യൂണിയനായ എന്‍.ബി.ആര്‍.യു വ്യക്തമാക്കി.സര്‍ക്കാര്‍ അതിനുള്ള വഴി തുറക്കുമെന്ന പ്രതീക്ഷയാണ് തങ്ങള്‍ക്കുള്ളതെന്ന് യൂണിയന്‍ നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഇതുവരെയുള്ള സമരം കാരണം തങ്ങള്‍ക്ക് 4 മില്ല്യണ്‍ യൂറോയുടെ നഷ്ടമുണ്ടായതാണ് ഡബ്ലിന്‍ ബസ് കമ്പനി പറയുന്നത്.കൂടുതല്‍ നഷ്ടത്തിലേക്ക് പോകുന്നത് തടയുക എന്ന ഉദ്ദേശത്തോടെയാണ് ജീവനക്കാരുമായി ചര്‍ച്ച നടത്തുവാന്‍ അവസാനം സര്‍ക്കാര്‍ സന്നദ്ധമായത്.

Scroll To Top