Tuesday December 06, 2016
Latest Updates

സ്വകാര്യവത്കരണം:അയര്‍ലണ്ടില്‍ ബസ് റെയില്‍ യൂണിയനുകള്‍ സമരത്തിനൊരുങ്ങുന്നു 

സ്വകാര്യവത്കരണം:അയര്‍ലണ്ടില്‍ ബസ് റെയില്‍ യൂണിയനുകള്‍ സമരത്തിനൊരുങ്ങുന്നു 

ഡബ്ലിന്‍ :ബസ് റൂട്ടുകള്‍ സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ദ് നാഷ്ണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയന്‍ തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു. ഡബ്ലിന്‍ ബസും ബസ് എറാനും സര്‍വീസ് നടത്തുന്ന ചില റൂട്ടുകള്‍ സ്വകാര്യവത്കരിക്കാനുള്ള ചര്‍ച്ചകളില്‍നിന്ന് യൂണിയനുകള്‍ പിന്‍മാറിയത് സമരത്തിന്റെ സൂചന നല്‍കി കൊണ്ടാണ്.അടുത്ത ആഴ്ച്ചയില്‍ സമരം നടത്തണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് എന്‍ബിആര്‍യു ഡബ്ലിനിലുള്ള അംഗങ്ങള്‍ക്ക് ഉടന്‍ അറിയിപ്പ് നല്‍കും.

സിറ്റി സെന്റര്‍ റൂട്ടുകളില്‍ ഉള്‍പ്പെടാത്ത ചിലതിനെ സ്വകാര്യവത്കരിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതോടൊപ്പം ബസ് എറാന്‍ സര്‍വീസ് നടത്തുന്ന ഡബ്ലിന്‍-കില്‍ഡയര്‍ ,തുള്ളാമോര്‍-പോര്‍ട്ട്‌ലീഷ് ,എന്നിവയോടോപം വാട്ടര്‍ഫോര്‍ഡ് സിറ്റിയിലെ നിരവധി സര്‍വീസുകളും ടെന്‍ഡറിന് വെച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് തെറ്റായ നയങ്ങളാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എന്‍ബിആര്‍യു ജനറല്‍ സെക്രട്ടറി ഡെര്‍മോറ്റ് ഒ ലിയറി പറഞ്ഞു.

Scroll To Top