Wednesday March 29, 2017
Latest Updates

നഷ്ടം കൊണ്ട് നിലതെറ്റിയ ബസ് എറാന്‍ 18 മാസത്തിനിടെ പാപ്പരായേക്കും

നഷ്ടം കൊണ്ട് നിലതെറ്റിയ ബസ് എറാന്‍ 18 മാസത്തിനിടെ പാപ്പരായേക്കും

ഡബ്ലിന്‍:സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബസ് സര്‍വീസായ ബസ് എറാന്‍ അടുത്ത 18 മാസത്തിനിടെ പാപ്പരായേക്കുമെന്ന് വിദഗദ്ധര്‍. കമ്പനിയുടെ സാമ്പത്തികസ്ഥിതി വളരെ മോശമായിരിക്കുന്ന അവസ്ഥയില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാത്തപക്ഷം കമ്പനി കടം കയറി മുടിയുമെന്ന അവസ്ഥയിലാണ് .കമ്പനി വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഒരു വര്‍ഷത്തിനിടെ പാപ്പരാകുമെന്നും ഗതാഗതമന്ത്രി ഷെയ്ന്‍ റോസ് കഴിഞ്ഞ വര്‍ഷം സൂചിപ്പിച്ചിരുന്നു.

2015ല്‍ ബസ് എറാന് സംഭവിച്ച നഷ്ടം 5.6 മില്ല്യണ്‍ യൂറോയാണ്. 2016ല്‍ 6 മില്ല്യണ്‍ യൂറോയും. ഈ വര്‍ഷം ഇത് 7 മില്ല്യണ്‍ യൂറോ ആകുമെന്നാണ് പ്രവചനം.

അതേസമയം തകര്‍ച്ചയെ ചെറുക്കുന്നതിനായി ഗ്രാന്റ് തോര്‍ട്ടന്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ച്, പ്രവര്‍ത്തനത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ബോര്‍ഡ് ശ്രമിക്കുന്നതായാണ് ബസ് എറാന്‍ വക്താവ് കഴിഞ്ഞ ദിവസം നല്‍കിയ വിവരം. ഇതില്‍ ശമ്പളമാറ്റം, റൂട്ട് മാറ്റം, ജോലി സമയം മാറല്‍ എന്നിവയെല്ലാം ഉള്‍പ്പെടും. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇതിനിടെ കമ്പനി കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ യൂണിയനുകള്‍ എതിര്‍ക്കാനാണ് സാധ്യത. നേരത്തെ തന്നെ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടിരിക്കുകയാണ് യൂണിയനുകള്‍. തൊഴിലാളികളുമായി ധാരണയിലെത്താതെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ സമരത്തിലേയ്ക്ക് നീങ്ങുമെന്നും യൂണിയനുകള്‍ പറയുന്നു.

Scroll To Top