Wednesday June 28, 2017
Latest Updates

ഗതാഗത മന്ത്രി ഉല്ലാസത്തില്‍,ജീവനക്കാരും യാത്രക്കാരും പെരുവഴിയില്‍

ഗതാഗത മന്ത്രി ഉല്ലാസത്തില്‍,ജീവനക്കാരും യാത്രക്കാരും പെരുവഴിയില്‍

സ് എറാന്‍ സമരം അനിശ്ചിതമായി നീളുന്നതിനിടെ ഗതാഗതമന്ത്രി ഷെയ്ന്‍ റോസ് ഉല്ലാസത്തില്‍. മുന്‍ മിസ് അയര്‍ലണ്ട് അമാന്‍ഡ ബ്രങ്കറുമായി റോസ് പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വന്നതോടെ മന്ത്രിക്കെതിരെ വന്‍ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്. ബ്രങ്കര്‍ തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഫോട്ടോ പങ്കുവച്ചത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ താന്‍ ഇടപെടില്ലെന്ന് റോസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇത്രയും പ്രശ്നങ്ങള്‍ രാജ്യത്ത് നടക്കുമ്പോള്‍ അതിനോട് മന്ത്രി വച്ചുപുലര്‍ത്തുന്ന ഉദാസീന മനോഭാവമാണ് ഇതിലൂടെ പുറത്തായിരിക്കുന്നതെന്ന് ഫിയനാഫാള്‍ വക്താവ് റോബര്‍ട്ട് ട്രോയ് പറഞ്ഞു. സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരെ കുറിച്ചോ, സമരം കാരണം വലയുന്ന ആയിരക്കണക്കിന് യാത്രക്കാരെ കുറിച്ചോ മന്ത്രി ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യൂണിയനുകളും മാനേജ്മെന്റും തമ്മില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ നടത്തിയ ചര്‍ച്ച മൂന്നാം തവണയും പരാജയപ്പെട്ടു. ഇതോടെ സമരം 20ാം ദിവസത്തിലേയ്ക്ക് നീങ്ങുകയാണ്.

Scroll To Top