Friday December 09, 2016
Latest Updates

ബസ് എറാന്‍ നൂറോളം ബസ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനൊരുങ്ങുന്നു 

ബസ് എറാന്‍ നൂറോളം ബസ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനൊരുങ്ങുന്നു 

ഡബ്ലിന്‍ :ഗ്രാമീണ മേഖലയെ ദുരിതത്തിലേയ്ക്ക് തള്ളി വിട്ടു കൊണ്ട് ബസ് ഏറാന്‍ നൂറിലധികം സര്‍വീസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു.
ബസ് സര്‍വീസുകള്‍ നഷ്ട്ടത്തിലാണ് എന്ന കാരണത്താലാണ് സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനത്തില്‍ എത്തിയതെന്ന് ബസ് ഏറാന്‍ മാര്‍ട്ടിന്‍ നോളന്‍ വ്യക്തമാക്കി.മുമ്പ് ലാഭത്തില്‍ ഓടി കൊണ്ടിരുന്ന പല സര്‍വീസ്‌കളും ഇപ്പോള്‍ ആയിരക്കണക്കിന് യൂറോ പ്രതിദിനം നഷ്ട്ടത്തിലാണ് .
ഡബ്ലിനില്‍ നിന്നും വിക്ലോ വെക്‌സ്‌ഫോര്‍ഡ് വഴി വാട്ടര്‍ ഫോര്‍ഡിലേയ്ക്കുള്ള റൂട്ട് 5,ഡബ്ലിനില്‍ നിന്നും കില്‍ക്കനി ,ക്ലോണ്‍മല്‍ വഴി കോര്‍ക്കിലെയ്ക്ക് പോകുന്ന റൂട്ട് 7 ,അത് ലോണില്‍ നിന്നും റോസ് കോമണ്‍ വഴി വെസ്റ്റ് പോര്‍ട്ടിലേയ്ക്ക് പോകുന്ന റൂട്ട് 21 എന്നീ റൂട്ടുകളില്‍ നിന്നായിരിക്കും ഏറ്റവും അധികം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയെന്നറിയുന്നു.

Scroll To Top