Saturday December 10, 2016
Latest Updates

നഴ്‌സുമാര്‍ക്ക് 1500 യൂറോയുടെ വിദ്യാഭ്യാസഗ്രാന്റ് അനുവദിച്ചേക്കും

നഴ്‌സുമാര്‍ക്ക് 1500 യൂറോയുടെ വിദ്യാഭ്യാസഗ്രാന്റ് അനുവദിച്ചേക്കും

ഡബ്ലിന്‍:വര്‍ക്ക് പ്ലേസ് റിലേഷന്‍ കമ്മീഷന്റെ സാന്നിധ്യത്തില്‍ എച്ച് എസ് ഇ യും,ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകളും ഐ എന്‍ എം ഓയും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ നഴ്‌സുമാര്‍ക്കായി കഴിഞ്ഞമാസം രൂപപ്പെടുത്തിയ കരാറിലെ വ്യവസ്ഥകള്‍ അതേ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന മറ്റ് ജീവനക്കാര്‍ക്ക് കൂടി വ്യാപിപ്പിക്കുന്നതിന് ചര്‍ച്ചകള്‍ ആരംഭിച്ചു.

കഴിഞ്ഞ മാസം നടന്ന ചര്‍ച്ചയില്‍ നഴ്‌സുമാര്‍ക്ക് 2 ദിവസത്തെ അവധിയും,ഒരു വര്‍ഷമെങ്കിലും ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തവര്‍ക്ക് 1500 യൂറോ ഉപരി വിദ്യാഭ്യാസഗ്രാന്റും അനുവദിക്കുവാന്‍ ധാരണയായിരുന്നു.

ഇത് ഐ എന്‍ എം ഓ യ്ക്ക് മാത്രമായി നല്‍കാനുള്ള തീരുമാനത്തെ തുടര്‍ന്നാണ് ഐ എം ഓ അടക്കമുള്ള യൂണിയനുകള്‍ രംഗത്തെത്തിയത്.ഇതേ തുടര്‍ന്നാണ് എച്ച് എസ് ഇ പുന:രാലോചനയ്ക്ക് തയ്യാറായത്.

Scroll To Top