Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ ആറ് ശതമാനം നഴ്‌സുമാരും നിത്യേനെ ബുള്ളിയിംഗിന് വിധേയരാവുന്നുവെന്ന് പുതിയ പഠനറിപ്പോര്‍ട്ട് 

അയര്‍ലണ്ടിലെ ആറ് ശതമാനം നഴ്‌സുമാരും നിത്യേനെ ബുള്ളിയിംഗിന് വിധേയരാവുന്നുവെന്ന് പുതിയ പഠനറിപ്പോര്‍ട്ട് 

Nurse1ഡബ്ലിന്‍:അയര്‍ലണ്ടിലെ ആറ് ശതമാനം നഴ്‌സുമാരും ദിവസേനെ ഏതെങ്കിലും തരത്തിലുള്ള ബുള്ളിയിംഗിന് വിധേയമാകുന്നതായി പുതിയ പഠനറിപ്പോര്‍ട്ട്.മേലധികാരികളില്‍ നിന്നുള്ള ഭീഷണി,ഭയപ്പെടുത്തല്‍,ശാരീരികവും മാനസികവുമായ അതിക്രമണങ്ങള്‍,ഒറ്റപ്പെടുത്തല്‍ എന്നിങ്ങനെ വിവിധ തരത്തിലാണ് ഐറിഷ് നഴ്‌സുമാര്‍ ബുള്ളിയിംഗിനു വിധേയരാകുന്നതെന്ന് ഐ എന്‍ എം ഓ യുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

2010 ലാണ് ഇതിനു മുമ്പ് യൂണിയന്‍ ഇത്തരത്തില്‍ ഒരു സര്‍വേ നടത്തിയിരുന്നത്.അന്ന് ഇത്തരം പരാതികള്‍ താരതമ്യേനെ കുറവായിരുന്നു.യൂണിയന്‍ മെമ്പര്‍ഷിപ്പ് ഉള്ളവരേക്കാള്‍ ഇല്ലാത്തവരാണ് ബുള്ളിയിംഗിന് കൂടുതല്‍ വിധേയമാകുന്നതെന്നും പഠനം കണ്ടെത്തി.

അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള 2400 നഴ്‌സുമാരാണ് ഐ എന്‍ എം ഓ യും നാഷണല്‍ കോളജ് ഓഫ് അയര്‍ലണ്ടും സംയുക്തമായി സംഘടിപ്പിച്ച സര്‍വേയില്‍ പങ്കെടുത്തത്.

ബുള്ളിയിംഗിനെതിരെ മിക്ക സ്ഥാപനങ്ങള്‍ക്കും മികച്ച രീതിയിലുള്ള നയരേഖകള്‍ ഉണ്ടെങ്കിലും അതൊന്നും നടപ്പാക്കുന്നില്ലെന്ന് ഗോള്‍വേ യൂണിവേഴ്‌സിറ്റി കോളജിലെ പ്രൊഫസറും പഠന സംഘത്തിന്റെ അദ്ധ്യക്ഷയുമായ മോറാ ഷീഹാന്‍ അഭിപ്രായപ്പെട്ടു.

സമാധാനപരമായി ജീവിക്കാനും,നല്ല കുടുംബജീവിതം നയിക്കാനുമുള്ള അവസരങ്ങളെ പോലും ജോലിസ്ഥലത്തെ ബുള്ളിയിംഗ് കാരണമാകുന്നതായി അവര്‍ പറഞ്ഞു.ജോലി ഭാരവും അധികാരികളില്‍ നിന്നുള്ള സമ്മര്‍ദവുമാണ് ഏറ്റവും ഭയപ്പെടുത്തും വിധം വര്‍ദ്ധിച്ചിരിക്കുന്നത്.

അധികാരി ശ്രേണിയില്‍ പണ്ടെങ്ങും ഇല്ലാതിരുന്ന തരം തിരിവ് അടുത്തിടയായി ഉണ്ടാവുന്നതായി സര്‍വേ വ്യക്തമാക്കുന്നു.ഇത്തരത്തിലുള്ള ആപത്കരമായ അവസ്ഥയില്‍ നിന്നും മാറ്റം ഉണ്ടാകണം.ഇതു ചെറിയ തരത്തിലുള്ള ബുള്ളിയിംഗിനും പരിഹാരം കണ്ടേ മതിയാകുകയുള്ളൂവെന്നും സര്‍വേ കണ്ടെത്തി. നിശ്ചിതമായ ട്രെയിനിംഗ് നല്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാനേജര്‍മാരെ യോഗ്യരാക്കുകയും വേണമെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

Scroll To Top