Saturday January 20, 2018
Latest Updates

അയര്‍ലണ്ടിലെ ആരോഗ്യ മേഖല ബുള്ളിയിംഗിന്റെ ആസ്ഥാനമാകുന്നുവെന്ന് പഠനം:നഴ്‌സുമാര്‍ ഇരകളില്‍ ഒന്നാം സ്ഥാനത്ത് 

അയര്‍ലണ്ടിലെ ആരോഗ്യ മേഖല ബുള്ളിയിംഗിന്റെ ആസ്ഥാനമാകുന്നുവെന്ന് പഠനം:നഴ്‌സുമാര്‍ ഇരകളില്‍ ഒന്നാം സ്ഥാനത്ത് 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ആരോഗ്യ മേഖല ബുള്ളിയിംഗിന്റെ ആസ്ഥാനമാകുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഇവിടെ നിന്ന് വിദേശത്ത് ജോലി തേടുന്നവരുടെ എണ്ണം ഗണ്യമായി കൂടി. ഇത് ഗൗരവമായി കാണേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമേഖലയില്‍ ബുള്ളിയിംഗിനെ തുടര്‍ന്ന് ജോലി ചെയ്യുന്ന അന്തരീക്ഷത്തെ കുറിച്ചോ, രോഗികളുടെ സംരക്ഷണത്തെ കുറിച്ചോ, എന്തെങ്കിലും തെറ്റ് പറ്റിയാല്‍ അതിനെ കുറിച്ചോ റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും ജീവനക്കാര്‍ മടിക്കുന്നു. 

ജോലി നഷ്ടപ്പെടുമെന്ന ഭീതിയെ തുടര്‍ന്ന് അഭിപ്രായം പറയാന്‍ പലരും മടിക്കുന്ന സാഹചര്യമാണ് ബുള്ളിയിംഗിനെ തുടര്‍ന്ന് ഉണ്ടായിരിക്കുന്നതെന്ന് ഐറിഷ് പേഷ്യന്റ്‌സ് അസോസിയേഷന്റെ (ഐപിഎ) സ്റ്റീഫന്‍ മക്മഹന്‍ പറഞ്ഞു.പരാതിപ്പെടുന്നവര്‍ക്കെതിരെ സ്ഥാപങ്ങള്‍ കടുത്ത ഭീഷണി ഉയര്‍ത്തുന്നതായി ഐപിഎയുടെ ശ്രദ്ധയില്‍പ്പെട്ടതായി അറിയിച്ചു.മിക്ക സ്ഥലങ്ങളിലും ഭീകര മാനേജ്‌മെന്റുകള്‍ പിറവിയെടുക്കുകയാണ്.താഴെക്കിടയില്‍ ഉള്ള മാനേജര്‍മാര്‍ പോലും ജീവനക്കാര്‍ക്ക് നേരെ ആവശ്യമില്ലാത്ത പിരിച്ചുവിടല്‍ ഭീഷണി പോലും ഉയര്‍ത്തുന്നത് പതിവായിരിക്കുകയാണ്. 

ജോലി സ്ഥലത്തെ സമ്മര്‍ദങ്ങള്‍ ജീവനക്കാരുടെ ആത്മവിശ്വാസവും,ആരോഗ്യകരമായ കുടുംബ അന്തരീക്ഷവും പോലും തകര്‍ത്തു കളയും വിധം കലുഷിതമാവുന്നുവെന്നാണ് പുതിയ പഠനങ്ങള്‍.

ആരോഗ്യമേഖലയിലെ ജീവനക്കാരുടെ അവകാശവും അന്തസും അംഗീകരിക്കപ്പെടുന്നുണ്ടെന്നും ഇവരുടെ സുരക്ഷയും മികച്ച ജോലി അന്തരീക്ഷവും ഉറപ്പാക്കുമെന്നും ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി. ബുള്ളിയിംഗിനെ തുടര്‍ന്ന് രോഗികളുടെ സംരക്ഷണകാര്യത്തില്‍ താത്പര്യക്കുറവ് ജീവനക്കാരില്‍ പ്രകടമാകുമെന്ന് എച്ച്എസ്ഇ ചൂണ്ടിക്കാട്ടി.അനിയന്ത്രിതമായ തിരക്ക് സൃഷ്ട്ടിക്കുന്ന മാനസിക പിരിമുറുക്കം നഴ്‌സുമാരെ അയര്‍ലണ്ടില്‍ നിന്നും നാട് വിട്ടു പോകാന്‍ വരെ പ്രേരിപ്പിക്കുന്നു.

ഏറ്റവും കൂടുതല്‍ ബുള്ളിയിംഗിന് വിധേയരാകുന്നവര്‍ നഴ്‌സുമാരാണ്.മാനേജ്‌മെന്റ്,മേല്‍ തട്ടിലെ ജീവനക്കാര്‍,രോഗിയുടെ കൂട്ടിരുപ്പുകാര്‍ തുടങ്ങി രോഗികള്‍ വരെയുള്ളവരുടെ ബുള്ളിയിംഗ് വര്‍ദ്ധിച്ചു വരുന്നതായി പഠനം പറയുന്നു. 

ട്രെയിനികള്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരും അയര്‍ലണ്ട് മറ്റു വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടുന്നത് കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബുള്ളിയിംഗിനെ പൂര്‍ണമായി എതിര്‍ക്കുന്നുവെന്ന് ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. 












Scroll To Top