Monday May 22, 2017
Latest Updates

വാഷിംഗ് മെഷിനും ,റഫ്രിജറേറ്ററും അടക്കമുള്ള ഭവനോപകരണങ്ങളില്‍ ചാരക്കണ്ണുകള്‍: മുന്നറിയിപ്പുമായി എന്‍.എസ്.എ

വാഷിംഗ് മെഷിനും ,റഫ്രിജറേറ്ററും അടക്കമുള്ള ഭവനോപകരണങ്ങളില്‍ ചാരക്കണ്ണുകള്‍: മുന്നറിയിപ്പുമായി എന്‍.എസ്.എ

ഡബ്ലിന്‍:ഭവനോപകരണങ്ങളില്‍ ചാരപ്രവര്‍ത്തനത്തിനായി ക്യാമറകള്‍ സ്ഥാപിച്ചിരിക്കാമെന്ന മുന്നറിയിപ്പുമായി യു.എസ് നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ മുന്‍ തലവന്‍ ക്രിസ് ഇന്‍ഗ്ലിസ്. വാഷിങ് മെഷിനുകള്‍, ടോസ്റ്ററുകള്‍, കോഫി മേക്കറുകള്‍ എന്നിങ്ങനെ വീട്ടില്‍ വാങ്ങുന്ന പല ഉപകരണങ്ങളിലും രഹസ്യ ക്യാമറകള്‍ പിടിപ്പിച്ചിരിക്കാമെന്നാണ് ഇദ്ദേഹം മുന്നറിയിപ്പു നല്‍കുന്നത്. ഓണ്‍ലൈന്‍ വഴി വാങ്ങിക്കുന്ന ഉപകരണങ്ങളിലാണ് ഇതിന് ഏറ്റവും സാധ്യതയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ബില്‍റ്റ് ഇന്‍ വൈഫൈ സംവിധാനവുമായാണ് ഇത്തരം ഉപകരണങ്ങള്‍ വിപണിയിലെത്തുന്നത്. വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ഇതിലെ ക്യാമറകള്‍ റെക്കോര്‍ഡ് ചെയ്യുകയും, ഇന്റര്‍നെറ്റിലേയ്ക്ക് അപ് ലോഡ് ചെയ്യുകയും ചെയ്യുന്നു.

നാം ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളെയും ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യുക എന്നത് പല കമ്പനികളും ശീലമാക്കിയിരിക്കുകയാണ്. എക്സര്‍സൈസ് ചെയ്യുന്നത് പരിശോധിക്കാനായി അടിവസ്ത്രത്തില്‍ സെന്‍സര്‍ വയ്ക്കുന്നത് വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. ആരോഗ്യ രംഗത്ത് ഇത്തരം കാര്യങ്ങള്‍ അനിവാര്യമാണെങ്കിലും സ്വകാര്യതയില്‍ കൈകടത്തുന്നതിനെതിരെയാണ് ഇംഗ്ലിസ് മുന്നറിയിപ്പു നല്‍കുന്നത്

Scroll To Top