Thursday December 08, 2016
Latest Updates

 ഗുരുതര രോഗം ബാധിച്ച വൃദ്ധ ബൂമോണ്ട് ആശുപത്രിയില്‍ കിടക്കയില്ലാതെ,മൂന്ന് ദിവസം കസേരയില്‍ ഇരിക്കേണ്ടി വന്നെന്ന് പരാതി 

 ഗുരുതര രോഗം ബാധിച്ച വൃദ്ധ  ബൂമോണ്ട് ആശുപത്രിയില്‍ കിടക്കയില്ലാതെ,മൂന്ന് ദിവസം കസേരയില്‍ ഇരിക്കേണ്ടി വന്നെന്ന് പരാതി 

ഡബ്ലിന്‍: ഗുരുതരമായി രോഗം ബാധിച്ച വൃദ്ധ കിടക്ക ലഭിക്കുന്നതിനു വേണ്ടി മൂന്നു ദിവസം എ.ഇ വിഭാഗത്തില്‍ കസേരയില്‍ ഇരിക്കേണ്ടി വന്നതായി റിപ്പോര്‍ട്ട്. ബ്യൂമോണ്ട് ആശുപത്രിയില്‍ 2010 ജൂണിലാണ് സംഭവം. മൂന്നു ദിവസം കസേരയില്‍ ഇരിക്കേണ്ടി വന്ന വൃദ്ധ ഒടുവില്‍ കിടക്ക കിട്ടി വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ മരണമടയുകയും ചെയ്തു. 

വൃദ്ധയുടെ ഭര്‍ത്താവ് ഇപ്പോള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്. ആശുപത്രി അധികൃതരുടെ വീഴ്ച മൂലം താന്‍ നേരിട്ട ദുരന്തത്തിനു 38,000 യൂറോ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇദ്ദേഹം നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഡബ്ലിനിലെ മാലാഹൈഡ് റോഡിലെ മേരി എന്ന വൃദ്ധയാണ് ബ്യൂമോണ്ട് ആശുപത്രിയില്‍ മൂന്ന് ദിവസം കസേരയില്‍ ഇരിക്കേണ്ടി വന്നത്. കരള്‍ രോഗത്തിനു ചികിത്സ തേടിയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയിലെ സ്ഥലപരിമിധി മൂലം തന്റെഭാര്യ മരണപ്പെടാനിടയായ സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ടാക്‌സിമാനായി ജോലി ചെയ്യുന്ന ആന്തനിയാണ് നിയമ നടപടിയുമായി മുന്നോട്ട് പോകുന്നത്. ഡബ്ലിനിലെ
സെന്റ് പാട്രിക്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മേരിയെ ജൂണ്‍ 11 നാണ് ബ്യൂമോണ്ട് ആശുപത്രിയിലേക്ക് മാറ്റിയത്.

എന്നാല്‍ ഇവിടെ എത്തിയ ശേഷം ഒരു കിടക്ക ലഭിക്കാന്‍ മൂന്നു ദിവസം കസേരയില്‍ കാത്തിരിക്കേണ്ടി വന്നു. ജൂണ്‍ 11 ന് ആശുപത്രിയില്‍ എത്തിയ വൃദ്ധയ്ക്ക് ജൂണ്‍ 14 നാണ് കിടക്ക അനുവദിച്ച് കിട്ടിയത്. വൃദ്ധയെ സെന്റ് പാട്രിക്‌സ് ആശുപത്രിയില്‍ നിന്ന് ബ്യൂമോണ്ടിലേക്ക് മാറ്റുന്നതിന് മുമ്പ് കിടക്ക ഒഴിവില്ലെന്ന വിവരം ബ്യൂമോണ്ട് ആശുപത്രി അധികൃതര്‍ അറിയിച്ചില്ലെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. ഇത് ഉള്‍പ്പെടെ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് നിയമ നടപടിസ്വീകരിച്ചിരിക്കുന്നത്.

Scroll To Top