Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ 4500 പുതിയ ജീവനക്കാരെ നിയമിക്കും,വീട് വാങ്ങുന്നവര്‍ക്ക് നികുതി ഇളവ്

അയര്‍ലണ്ടില്‍ 4500 പുതിയ ജീവനക്കാരെ നിയമിക്കും,വീട് വാങ്ങുന്നവര്‍ക്ക് നികുതി ഇളവ്

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ 2017ലേയ്ക്കുള്ള ബജറ്റ് ഡയലില്‍ അവതരിപ്പിച്ചു.ധനമന്ത്രി മൈക്കിള്‍ നൂനനും,പൊതുചിലവ് മന്ത്രി പാസ്‌കല്‍ ഡോണഗവും ചേര്‍ന്ന് അവതരിപ്പിച്ച ബജറ്റിന്റെ പ്രധാനപ്രഖ്യാപനങ്ങള്‍ താഴെ:

ഭവനമേഖലയില്‍ 20000 യൂറോ വരെ ഫസ്റ്റ് ടൈം ബയേഴ്‌സിന് ഗ്രാന്റ് ലഭിക്കും.6 ലക്ഷം യൂറോ വരെയുള്ള വീടുകള്‍ വാങ്ങുന്നവര്‍ക്കായിരിക്കും  5 ശതമാനം ടാക്‌സ് റിബേറ്റ് ലഭിക്കുക.അടുത്ത മൂന്നു വര്‍ഷത്തിലായിരിക്കും ഇവ തിരിച്ചു ലഭിക്കുക.മുമ്പ് പ്രതീക്ഷിച്ചിരുന്നത് പോലെ ഈ വര്‍ഷം ജൂലൈ 19 നു ശേഷം വീടുവാങ്ങിയവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

പുതിയതായി നിര്‍മ്മിച്ച വീടുകള്‍ വാങ്ങുന്നവര്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക എന്നതിനാല്‍ സാധാരണക്കാരില്‍ ബഹു ഭൂരിപക്ഷത്തിനും ഈ ഗ്രാന്റ് പ്രാപ്യമല്ലാതെ വരും.എന്നാല്‍ മാര്‍ക്കറ്റില്‍ വന്നു ചേരുന്ന പുതിയ വീടുകളുടെ വില്‍പ്പനയ്ക്ക് ഇവ സഹായകമായേക്കും.ഒപ്പം ഇവയുടെ വില കൂടാനും.

ഏതെങ്കിലും വീടിന്റെ പതിനാലായിരം രൂപ വരെ വാര്‍ഷിക വരുമാനമുള്ള മുറി വാടകകയ്ക്ക് കൊടുക്കുകയാണെങ്കില്‍ അത്തരം വരുമാനത്തിന് ടാക്‌സ് ഇളവ് പൂര്‍ണമായും ലഭിക്കും.വിദ്യാര്‍ഥികള്‍ക്കും മറ്റും ഉപകാരപ്രദമായേക്കാവുന്ന ഈ നിയമം വീട്ടുടമകള്‍ക്കാണ് കൂടുതല്‍ പ്രയോജനം ചെയ്യുക.ഭവന പ്രതിസന്ധി പരിഹരിക്കാനുള്ള പ്രയത്നങ്ങളുടെ ഭാഗമാണ് ഇതെന്ന് മന്ത്രി നൂനന്‍ പറഞ്ഞു.

ശമ്പള പരിഷ്‌കരണത്തിനായി പുതിയ ശമ്പള പരിഷ്‌കരണകമ്മീഷനെ നിയമിക്കും.2017 പകുതിയോടെ ശമ്പളകമ്മീഷന്‍ ശിപാര്‍ശകള്‍ അനുസരിച്ച് ജീവനക്കാരുടെ വേതനവ്യത്യസ്ഥകള്‍ പുനര്‍നിര്‍ണയിക്കും.

അടുത്ത വര്‍ഷം മുതല്‍ ഷുഗര്‍ ടാക്‌സ്

സിഗററ്റിന് പാക്കറ്റിന് 50 സെന്റ് വര്‍ദ്ധിക്കും.
ഹോം കെയറഴ്‌സ് ക്രഡിറ്റ് ആയിരത്തില്‍ നിന്നും 1100 ആക്കി.
യൂ എസ് സി താഴ്ന്ന സ്‌ളാബുകളില്‍ മാത്രം നേരിയ കുറവ് വരുത്തി.
സ്റ്റാര്‍ട്ട് യൂവര്‍ ഓണ്‍ ബിസിനസ് സ്‌കീം അടുത്ത രണ്ടു വര്ഷം കൂടി നീട്ടും.

സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് നിലവിലുള്ള 400 യൂറോ ടാക്‌സ് ക്രഡിറ്റ് 950 ആക്കി വര്‍ദ്ധിപ്പിച്ചു,രണ്ടു ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

2400 പുതിയ അധ്യാപകരെയാണ് രാജ്യത്തുടനീളമായി നിയമിക്കുക.ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പുതുതായി 1,000 നഴ്‌സുമാരെക്കൂടി നിയമിക്കാന്‍ ധാരണയായിട്ടുണ്ട്. ഗാര്‍ഡ ഫോഴ്‌സില്‍ അധികമായി 800 ഉദ്യോഗസ്ഥരെയും നിയമിക്കും. ഗാര്‍ഡയിലേയ്ക്ക് പുതുതായി ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിക്കും ധാരണയായിട്ടുണ്ട്.ആകെ 4500 പുതിയ ജീവനക്കാരെ നിയമിക്കും.

ചൈല്‍ഡ് കെയര്‍ സബ്‌സിഡി സ്‌കീം 2017 സെപ്റ്റംബര്‍ മുതല്‍ നടപ്പാകും.മാതാപിതാക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആറു മാസം മുതല്‍ 15 വയസു വരെ പ്രായമുള്ളവര്‍ക്ക് ആഫ്റ്റര്‍ സ്‌കൂള്‍ കെയര്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ഇതില്‍ പെടും.

മൊത്ത വരുമാനം 80000 യൂറോ വരെയുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.പരമാവധി 8000 യൂറോ വരെയാണ് ചൈല്‍ഡ് സബ്‌സിഡി ഈയിനത്തില്‍ പ്രതീക്ഷിക്കുന്നത്.കുട്ടികള്‍ ഉള്ള ഓരോ കുടുംബത്തിനും വരുമാനപരിധി പരിഗണിക്കാതെ 900 യൂറോ വരെ ലഭിക്കിച്ചേക്കാവുന്ന പദ്ധതിയാണിത്.എന്നാല്‍ ഏതെങ്കിലും ആഫ്റ്റര്‍ സ്‌കൂള്‍ കെയറിലേയ്‌ക്കോ, ക്രെഷുകളിലേയ്‌ക്കോ നേരിട്ടാവും സര്‍ക്കാര്‍ ഇത്തരം പെയ്‌മെന്റുകള്‍ നല്‍കുക.

അടുത്ത വര്‍ഷം ആരോഗ്യ മേഖലയ്ക്കായി ബജറ്റില്‍ 16.6 ബില്ല്യണ്‍ യൂറോ വകയിരുത്തി . ഹോം കെയറിന് സഹായം, മെന്റല്‍ ഹെല്‍ത്തിന് 35 മില്ല്യണ്‍ എന്നിങ്ങനെയും തുക വകയിരുത്തിയിട്ടുണ്ട്.

Scroll To Top