Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ വീട് വാങ്ങുന്നവര്‍ക്ക് ഇന്‍കം ടാക്സ് റീ ഫണ്ട്; പുതിയ നിര്‍ദേശം ആശ്വാസമാകും

അയര്‍ലണ്ടില്‍ വീട് വാങ്ങുന്നവര്‍ക്ക് ഇന്‍കം ടാക്സ് റീ ഫണ്ട്; പുതിയ നിര്‍ദേശം ആശ്വാസമാകും

ഡബ്ലിന്‍ :ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് ഇന്‍കം ടാക്സ് റീഫണ്ട് ചെയ്യാനുള്ള പ്രഖ്യാപനം ഒക്ടോബര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തും. 5,000 മുതല്‍ 15,000 യൂറോ വരെ റീഫണ്ട് നല്‍കാനുള്ള പദ്ധതികളാണ് ധനമന്ത്രി മൈക്കിള്‍ നൂനന്റെ ബജറ്റ് പണിപ്പുരയില്‍ രൂപപ്പെടുന്നതെന്നാണ് ധനകാര്യ വിദഗ്ദര്‍ സൂചിപ്പിക്കുന്നത്.അന്തിമ വെളിപ്പെടുത്തലുകള്‍ ബജറ്റില്‍ കൂടി മാത്രമേ ഉണ്ടാവുകയുള്ളു

ഈ റിബേറ്റ് നേരിട്ട് നല്‍കുന്നതിനു പകരം വീടിന്റെ വിലയില്‍ കൂട്ടിച്ചേര്‍ക്കുകയാകും ചെയ്യുക. ഒരുമിച്ച് വീടു വാങ്ങുന്നവരെയും ഒറ്റയ്ക്ക് വീടു വാങ്ങുന്നവരെയും ഒരേപോലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.ചുരുക്കത്തില്‍, ഡിപ്പോസിറ്റ് തുകയ്ക്കുള്ള ചിലവെങ്കിലും ടാക്‌സ് റീഫണ്ടായി തിരികെ ലഭിച്ചേക്കുമെന്നാണ് സൂചന

മോര്‍ട്ട്ഗേജ് ലഭിക്കാന്‍ നിലവിലുള്ള ഡെപ്പോസിറ്റ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയ സാഹചര്യത്തില്‍ ആദ്യമായി വീടു വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാകും ഈ പുതിയ നിര്‍ദ്ദേശം.

സെന്‍ട്രല്‍ ബാങ്കിന്റെ നിയമപ്രകാരം ആദ്യമായി വീടു വാങ്ങുന്നവര്‍ വീടിന്റെ വിലയുടെ ആദ്യ 220,000 യൂറോയ്ക്ക് 10%വും, ബാക്കിയുള്ള തുകയുടെ 20%വും ഡെപ്പോസിറ്റ് നല്‍കണം. പുതിയ നിര്‍ദ്ദേശം 350,000 യൂറോ മുതല്‍ 380,000 യൂറോ വരെ വിലയുള്ള വീടുകള്‍ക്ക് ബാധകമാക്കുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ 11നാണ് ബജറ്റ് അവതരണം.

Scroll To Top